Follow KVARTHA on Google news Follow Us!
ad

കൊല്ലരുതെന്ന് കരഞ്ഞപേക്ഷിച്ചിട്ടും അക്രമികള്‍ ചെവികൊണ്ടില്ല; കണ്‍മുന്നില്‍ ഭര്‍ത്താവ് പിടഞ്ഞുവീണ് മരിക്കുന്നത് നിസഹായയായി നോക്കി നില്‍ക്കേണ്ടി വന്നതിന്റെ ഞെട്ടലില്‍ കൊല്ലപ്പെട്ട ബി ജെ പി പ്രവര്‍ത്തകന്‍ പ്രദീപ് മണ്ഡലിന്റെ ഭാര്യ പത്മ മണ്ഡല്‍

പൊതുതെരഞ്ഞെടുപ്പിനു ശേഷം ബംഗാളില്‍ പൊട്ടിപ്പുറപ്പെട്ട ബി.ജെ.പി തൃണമൂല്‍ കോണ്‍ഗ്രസ് Politics, Clash, News, Trending, Murder, Crime, Criminal Case, BJP, Video, National,
കൊല്‍ക്കത്ത: (www.kvartha.com 10.06.2019) പൊതുതെരഞ്ഞെടുപ്പിനു ശേഷം ബംഗാളില്‍ പൊട്ടിപ്പുറപ്പെട്ട ബി.ജെ.പി തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷത്തിന് അതിരില്ല. കഴിഞ്ഞദിവസം തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ബി ജെ പി പ്രവര്‍ത്തകന്‍ പ്രദീപ് മണ്ഡലിന്റെ ഭാര്യ പത്മ മണ്ഡല്‍ അതിന്റെ ആഘാതത്തില്‍ നിന്നും ഇതുവരെ മോചിതയായിട്ടില്ല. തന്റെ കണ്‍മുന്നില്‍ വച്ച് ഭര്‍ത്താവ് പിടഞ്ഞുമരിച്ചത് അവര്‍ക്ക് ഓര്‍ക്കാനെ കഴിയുന്നില്ല. ഭര്‍ത്താവിന്റെ അകാല വിയോഗം അവരെ ആകെ തകര്‍ത്തിരിക്കയാണ്.

സംഭവത്തെ കുറിച്ച് പത്മയുടെ വാക്കുകള്‍;

'ഞാന്‍ ഭയന്നുവിറച്ചു. അക്രമിക്കൂട്ടത്തെ കണ്ട് മുന്നോട്ടോടി. ഞങ്ങളുടെ വീടും അവരുടെ ലക്ഷ്യമായിരുന്നു. ഞാന്‍ ഓടുന്നതു കണ്ടപ്പോള്‍ ഭര്‍ത്താവും ഓടാനാരംഭിച്ചു. അപ്പോഴാണ് ശക്തമായ വെടിയൊച്ച കേട്ടത്. കണ്‍മുന്നില്‍വച്ച് ഭര്‍ത്താവ് പിടഞ്ഞുമരിച്ചു'പത്മ മണ്ഡല്‍ കരച്ചിലടക്കാനാകാതെ പറഞ്ഞു.

"Shot In The Eye In Front Of Me": Killed BJP Man's Wife Blames Trinamool, Politics, Clash, News, Trending, Murder, Crime, Criminal Case, BJP, Video, National

'പരിഭ്രാന്തിയില്‍ താനും ഭര്‍ത്താവും വ്യത്യസ്ത ദിശയിലേക്കാണ് ഓടിയത്. ഞാന്‍ അയല്‍വാസിയുടെ വീട്ടില്‍ക്കയറി. ഭര്‍ത്താവ് ഒളിക്കാനിടം തിരയുന്നതും തൃണമൂല്‍ ആക്രമികള്‍ പിന്തുടരുന്നതും അവിടെനിന്ന് എനിക്കു കാണാമായിരുന്നു. പ്രദീപിനെ ആക്രമികള്‍ വളഞ്ഞു.

90 മിനിറ്റോളം ഓടിയിട്ടും രക്ഷയില്ലാതായപ്പോള്‍ ഒരു കുളത്തിലേക്കു ചാടി. കീഴടങ്ങാം എന്ന സൂചനയോടെ കൈകള്‍ മുകളിലേക്കുയര്‍ത്തി. പക്ഷേ, അക്രമികള്‍ അദ്ദേഹത്തിന്റെ ഇടതുകണ്ണിലേക്കു വെടിവച്ചു. ഭര്‍ത്താവ് മരിക്കുന്നതു നിസഹായയായി നോക്കിനില്‍ക്കേണ്ടി വന്നു' എന്നും പത്മ വിശദീകരിച്ചു.

അതേസമയം ഭര്‍ത്താവിന്റെ കൊലപാതകത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നു പത്മ ആരോപിച്ചു. 'തന്റെ കണ്‍മുന്നില്‍ ഭര്‍ത്താവ് വെടിയേറ്റു മരിക്കുന്നതു കാണേണ്ടി വന്നു. ഖയൂം മുല്ലയുടെയും ഷാജഹാന്‍ മുല്ലയുടെയും അക്രമിസംഘമാണു കൊലപാതകത്തിന് നേതൃത്വം നല്‍കിയത്. അവര്‍ 400-500 പേരുണ്ടായിരുന്നു. ആ ആള്‍ക്കൂട്ടത്തെ കണ്ടപ്പോള്‍ തന്നെ ഭയമായി. ഇതുപോലൊരു രംഗം മുമ്പു കണ്ടിട്ടില്ല. പ്രദീപ് മണ്ഡലിനെ അവര്‍ ഉന്നമിട്ടിരുന്നു'എന്നും പത്മ ദേശീയ മാധ്യമത്തോടു പറഞ്ഞു.

അതിനിടെ പൊതുതെരഞ്ഞെടുപ്പിനു ശേഷം ബംഗാളില്‍ പൊട്ടിപ്പുറപ്പെട്ട ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ഒറ്റ ദിവസം നാലുപേരാണു കൊല്ലപ്പെട്ടത്. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ സന്ദേശ് ഗലിയില്‍ വെടിയേറ്റ് മൂന്നു ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടലില്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകനുമാണു കൊല്ലപ്പെട്ടത്. ബിജെപി പ്രവര്‍ത്തകരായ സുകാന്ത മണ്ഡല്‍, പ്രദീപ് മണ്ഡല്‍, ശങ്കര്‍ മണ്ഡല്‍ എന്നിവരും തൃണമൂല്‍ പ്രവര്‍ത്തകന്‍ ഖയൂം മുല്ലയുമാണു കൊല്ലപ്പെട്ടത്.

കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് പുരോഗമിക്കുന്നു. അക്രമ സംഭവങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാള്‍ ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഞായറാഴ്ച നോര്‍ത്ത് 24 പര്‍ഗനസ് ജില്ലയില്‍ ബി.ജെ.പി, തൃണമൂല്‍ അക്രമങ്ങളില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. വൈകിട്ട് നടത്തിയ വിലാപ യാത്രയില്‍ ബി.ജെ.പി പ്രവര്‍ത്തകരും പോലീസും തമ്മിലും ഏറ്റുമുട്ടിയിരുന്നു.

ബിജെപിയുടെ പതാകകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണു സംഘര്‍ഷത്തിന് വഴിവെച്ചത്. അഞ്ച് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും ഒട്ടേറെ പേരെ കാണാനില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ആറ് പ്രവര്‍ത്തകരെ കാണാനില്ലെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചു. കാണാതായെന്ന് ആരോപിക്കപ്പെട്ടവര്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കി. സംഘര്‍ഷം വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രം രംഗത്തെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "Shot In The Eye In Front Of Me": Killed BJP Man's Wife Blames Trinamool, Politics, Clash, News, Trending, Murder, Crime, Criminal Case, BJP, Video, National.