Follow KVARTHA on Google news Follow Us!
ad

പ്രവാസി വ്യവസായി സാജന്റെ മരണം: അന്വേഷണം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന് കൈമാറി

ആന്തൂരില്‍ പ്രവാസിവ്യവസായിയും സിപിഎം അനുഭാവിയുമായ സാജന്‍ ആത്മഹത്യ ചെയ്ത സംഭവം കണ്ണൂര്‍ News, Kannur, Kerala, CPM, Suicide, Case, Investigates, Trending,
കണ്ണൂര്‍:(www.kvartha.com 22/06/2019) ആന്തൂരില്‍ പ്രവാസിവ്യവസായിയും സിപിഎം അനുഭാവിയുമായ സാജന്‍ ആത്മഹത്യ ചെയ്ത സംഭവം കണ്ണൂര്‍ നാര്‍കോട്ടിക് ഡിവൈഎസ്പി വി കെ കൃഷ്ണദാസ് അന്വേഷിക്കും. അന്വേഷണം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന് കൈമാറിക്കൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.

News, Kannur, Kerala, CPM, Suicide, Case, Investigates, Trending, Sajan's death: Investigation handed over to DYSP


നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സാജന്‍ മൂന്നുവര്‍ഷം മുമ്പാണ് ജോലി മതിയാക്കി തിരിച്ചെത്തിയത്. തുടര്‍ന്ന് ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പണികഴിപ്പിച്ചെങ്കിലും കെട്ടിടത്തിന് അനുമതി നല്‍കാന്‍ നഗരസഭാ ചെയര്‍പേഴ്‌സണായ ശ്യാമള തയ്യാറായില്ല. ഇതിലുള്ള മനോവിഷമം കൊണ്ടാണ് സാജന്‍ ജീവനൊടുക്കിയതെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ നഗരസഭയിലെ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

അതേസമയം, ആന്തൂരിലെ സംഭവത്തില്‍ ഭരണസമിതിക്ക് വീഴ്ചയുണ്ടായെന്നും ജനപ്രതിനിധികള്‍ക്ക് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനായില്ലെന്നും സിപിഎം നേതാവ് പി ജയരാജന്‍ തുറന്നടിച്ചു. ആന്തൂരിലെ വിവാദം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതോടെ സംഭവത്തില്‍ വിശദീകരണം നല്‍കാനായി സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു പി ജയരാജന്‍ ഇക്കാര്യം തുറന്നുസമ്മതിച്ചത്. ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് നടക്കേണ്ടവരല്ല ജനപ്രതിനിധികളെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു.

സംഭവത്തില്‍ പാര്‍ട്ടിക്കുള്ളിലും വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തില്‍ പി കെ ശ്യാമളയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ശ്യാമളയ്‌ക്കെതിരെ ചില അംഗങ്ങള്‍ അഴിമതി ആരോപണവും ഉന്നയിച്ചിരുന്നു. സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുന്ന പി കെ ശ്യാമളയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ഏരിയ കമ്മറ്റിയില്‍ ഭൂരിപക്ഷം പേരും വാദിച്ചു. നടപടിയില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങാനാവില്ലെന്നും ഏരിയാ നേതാക്കള്‍ പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, CPM, Suicide, Case, Investigates, Trending, Sajan's death: Investigation handed over to DYSP