SWISS-TOWER 24/07/2023

നെയ്മറിനെതിരെ പീഡനാരോപണം നടത്തിയ യുവതി കുടുങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബ്രസീലിയ: (www.kvartha.com 13.06.2019) നെയ്മറിനെതിരെ പീഡനാരോപണം നടത്തിയ യുവതിക്കെതിരെ പോലീസ് കേസെടുത്തു. അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബ്രസീലിയന്‍ ഫുട്‌ബോള്‍ താരമായ നെയ്മര്‍ പാരിസിലെ ഹോട്ടലില്‍ വെച്ച് ബലാല്‍സംഗം ചെയ്തതായാണ് യുവതി നേരത്തെ പരാതി നല്‍കിയത്. എന്നാല്‍ ടിവി അഭിമുഖ പരിപാടിക്കിടയില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയതിനാണ് കേസെടുത്തതെന്നും തുടര്‍ നടപടികള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

നെയ്മറിനെതിരെ പീഡനാരോപണം നടത്തിയ യുവതി കുടുങ്ങി

മെയ് 15ന് പീഡനം നടന്നതെന്നാണ് യുവതി പരാതിപ്പെട്ടത്. ഇന്‍സ്റ്റഗ്രാമിലൂടെയുള്ള സന്ദേശങ്ങള്‍ വഴിയാണ് നെയ്മറെ കണ്ടുമുട്ടിയതെന്നാണ് യുവതിയുടെ അവകാശപ്പെട്ടത്. നെയ്മറുടെ പ്രതിനിധിയായ ഗാലോ ബ്രസീലില്‍ നിന്ന് പാരിസിലേക്ക് തനിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തുവെന്നും പാരിസിലെ ഒരു ഹോട്ടലില്‍ തനിക്കായി റൂം ബുക്ക് ചെയ്തിരുന്നു എന്നും യുവതി പറഞ്ഞു. മദ്യപിച്ചാണ് നെയ്മര്‍ അവിടെയെത്തിയത്, അവിടെ വെച്ച് നെയ്മര്‍ പീഡിപ്പിക്കുകയായിരുന്നു എന്നും യുവതി പൊലിസിനോട് പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, News, Neymar, Accused, World, Molestation, Brazil, Police, Case, Police file slander complaint against Neymar rape accuser
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia