പെരിയ ഇരട്ടക്കൊലക്കേസ്: ഡിജിപിയുടെ ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ട ഉണ്ടോയെന്ന് ഹൈക്കോടതി; ഈ നില തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും മുന്നറിയിപ്പ്

പെരിയ ഇരട്ടക്കൊലക്കേസ്: ഡിജിപിയുടെ ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ട ഉണ്ടോയെന്ന് ഹൈക്കോടതി; ഈ നില തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും മുന്നറിയിപ്പ്

കൊച്ചി:(www.kvartha.com 12/06/2019) പെരിയ കല്യോട്ടെ ഇരട്ടക്കൊലക്കേസ് കൈകാര്യം ചെയ്യുന്നതില്‍ ഡിജിപി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടര്‍) യുടെ ഓഫീസിലെ ചിലര്‍ക്ക് പ്രത്യേക അജണ്ടയുണ്ടോയെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

News, Kochi, Kerala, Murder case, High Court, Police, Periya twin murder case: HC against Director General of Prosecution

ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. പോലീസ് റിപ്പോര്‍ട്ടുകള്‍ യഥാസമയം കോടതിയില്‍ ഹാജരാക്കാന്‍ നടപടി സ്വീകരിക്കേണ്ടത് ഡിജിപിയുടെ ഓഫീസാണ്. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ യഥാസമയം ലഭിക്കാറില്ല. മാത്രമല്ല, കേസ് സംബന്ധിച്ച വിവരങ്ങള്‍ പ്രോസിക്യൂട്ടറെ യഥാസമയം അറിയിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂട്ടര്‍മാരുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. ഡിജിപിയുടെ ഓഫീസ് ഈ നില തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

ജാമ്യാപേക്ഷ മാറ്റിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് സുധീന്ദ്രകുമാര്‍ വ്യക്തമാക്കി. പ്രതികളുടെ ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ രൂക്ഷമായാണ് കോടതി വിമര്‍ശിച്ചത്. ജാമ്യഹര്‍ജി ഇനിയും നീട്ടിവെക്കാനാകില്ല. അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടുന്നത് അംഗീകരിക്കാനാകില്ല. ജാമ്യാപേക്ഷയിലെ തീര്‍പ്പില്‍ വിയോജിപ്പുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Murder case, High Court, Police, Periya twin murder case: HC against Director General of Prosecution 
ad