ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതിന് പിന്നാലെ റിഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു; കരുതല്‍ താരമാകും
Jun 12, 2019, 19:38 IST
ADVERTISEMENT
ഓവല്‍:(www.kvartha.com 12/06/2019) ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ബാറ്റിംഗിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് യുവതാരം റിഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടു. കരുതല്‍ താരമായാണ് പന്ത് ടീമിനൊപ്പം ചേരുക. അതേസമയം, ശിഖര്‍ ധവാനെ ടീമില്‍ നിന്ന് ഒഴിവാക്കാത്തതിനാല്‍ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ധവാന് കൈവിരലിന് പരിക്കേറ്റത്. എല്ലിന് പൊട്ടലുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തിന് മൂന്നാഴ്ച വിശ്രമം വേണമെന്നാണ് സൂചന. എങ്കിലും ടീമില്‍ തുടരാനാണ് ധവാന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
രണ്ട് മത്സരങ്ങളില്‍ വിജയിച്ചെങ്കിലും നിര്‍ണായകമായ മത്സരങ്ങള്‍ക്ക് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുകയാണ് ശിഖര്‍ ധവാനേറ്റ പരിക്ക്. രോഹിതും ധവാനും ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ച പിന്തുണയും കെട്ടുറപ്പുമാണ് ടീമിന് നല്‍കുന്നത്. ആദ്യമത്സരത്തില്‍ രോഹിത് സെഞ്ചുറി അടിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ധവാന്‍ സെഞ്ചുറിയും രോഹിത് അര്‍ധ സെഞ്ചുറിയും നേടിയിരുന്നു.
നേരത്തെ പന്ത് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കുമെന്ന് കരുതിയിരുന്നെങ്കിലും ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരുക്കേറ്റതിനെ പിന്നാലെ ബിസിസിഐ പന്തിനെ ഇംഗ്ലണ്ടിലേയ്ക്ക് അയക്കുകയായിരുന്നു. ധവാനെ ടീമില്‍ നിന്ന് ഒഴിവാക്കില്ലെന്ന് നേരത്തെ ബിസിസിഐ അറിയിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sports, Cricket, World Cup, Trending, Injured, Pant called in as standby for injured Dhawan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.