മൂടിവെച്ച സത്യങ്ങളുടെ ചുരുളഴിയുന്നു; യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍, ഒളിവില്‍ കഴിയുന്ന ബിനോയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് വൈകിയേക്കും

മൂടിവെച്ച സത്യങ്ങളുടെ ചുരുളഴിയുന്നു; യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍, ഒളിവില്‍ കഴിയുന്ന ബിനോയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് വൈകിയേക്കും

മുംബൈ: (www.kvartha.com 23.06.2019) ലൈംഗിക പീഡനക്കേസില്‍ മകന്‍ ബിനോയ് കോടിയേരിക്കെതിരെ യുവതിയുടെ പാസ്‌പോര്‍ട്ട് തെളിവാകുന്നു. യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു.


പരാതിക്കാരിയായ യുവതിക്കൊപ്പം ബിനോയ് കോടിയേരി താമസിച്ചിരുന്നെന്നും ഇതിന് തെളിവുകളുണ്ടെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോട്ടലിലും ഫ്‌ലാറ്റിലും ഇവര്‍ ഒന്നിച്ച് താമസിച്ചിരുന്നു. ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം പരാതിക്കാരിയായ യുവതി തള്ളിയിരുന്നു. തന്നെ കാണാന്‍ മുംബൈയിലേക്ക് ബിനോയിയുടെ അമ്മയും കോടിയേരിയുടെ ഭാര്യയുമായ വിനോദിനി വന്നിരുന്നുവെന്ന് യുവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai, Kerala, News, CPM, Molestation, Youth, Lady, Kodiyeri Balakrishnan, Kannur, Police, Case, New evidences got in molestation case against binoy kodiyery
ad