ദുരൂഹസാഹചര്യത്തില്‍ കാണാതായ 5 പവന്റെ താലിമാല 2 വര്‍ഷത്തിനു ശേഷം തിരികെ കിട്ടി; കണ്ടെത്തിയത് ചാണകത്തില്‍ നിന്നും; 'പ്രതി'യെന്നു കരുതുന്ന പശുവിനെ ഇനിയും കണ്ടെത്താനായില്ല; കേസില്‍ ദൃക്‌സാക്ഷികളില്ലാത്തത് പോലീസിനെ കുഴക്കുന്നു

 


ചടയമംഗലം (കൊല്ലം): (www.kvartha.com  13.06.2019) ദുരൂഹസാഹചര്യത്തില്‍ കാണാതായ അഞ്ചു പവന്റെ താലിമാല രണ്ടു വര്‍ഷത്തിനു ശേഷം തിരികെ കിട്ടി. ചാണകത്തില്‍ നിന്നുമാണ് തൊണ്ടിമുതലായ മാല കിട്ടിയതെങ്കിലും 'പ്രതി'യെന്നു കരുതുന്ന പശുവിനെ ഇനിയും കണ്ടെത്താനായില്ല, കേസില്‍ ദൃക്‌സാക്ഷികളുമില്ല.

അധ്യാപക ദമ്പതികളായ വയ്യാനം ഫജാന്‍ മന്‍സിലില്‍ ഷൂജ ഉള്‍ മുക്കിനും ഷാഹിനയ്ക്കുമാണു കൃഷി ആവശ്യത്തിനു വാങ്ങിയ ചാണകത്തില്‍ നിന്നും അഞ്ചുപവന്റെ മാല ലഭിച്ചത്. വീടുകളില്‍ നിന്നു ചാണകം ശേഖരിച്ചു വില്‍പന നടത്തുന്ന കരവാളൂര്‍ സ്വദേശി ശ്രീധരനാണ് ആറുമാസം മുന്‍പ് ഇവര്‍ക്കു ചാണകം നല്‍കിയത്.

 ദുരൂഹസാഹചര്യത്തില്‍ കാണാതായ 5 പവന്റെ താലിമാല 2 വര്‍ഷത്തിനു ശേഷം തിരികെ കിട്ടി; കണ്ടെത്തിയത് ചാണകത്തില്‍ നിന്നും; 'പ്രതി'യെന്നു കരുതുന്ന പശുവിനെ ഇനിയും കണ്ടെത്താനായില്ല; കേസില്‍ ദൃക്‌സാക്ഷികളില്ലാത്തത് പോലീസിനെ കുഴക്കുന്നു

എന്നാല്‍ കൃഷി ആവശ്യത്തിനായി ജൂണ്‍ അഞ്ചിനാണ് ഇവര്‍ ചാണകം എടുക്കുന്നത്. അതിനിടെയാണ് അപ്രതീക്ഷിതമായി ചാണകത്തിനിടയില്‍ നിന്നും താലിയും മാലയും കിട്ടുന്നത്. താലിയില്‍ ഇല്യാസ് എന്ന് എഴുതിയിരുന്നു. ഇതോടെ മാലയുടെ ഉടമയെത്തേടി ദമ്പതികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നല്‍കി.

അതിന് കഴിഞ്ഞ ദിവസമാണ് മറുപടി ലഭിച്ചത്. തുടയന്നൂര്‍ തേക്കില്‍ സ്വദേശി ഇല്യാസ് ആണ് ദമ്പതികളെ മാലയുടെ അവകാശം ഉന്നയിച്ച് ഫോണില്‍ ബന്ധപ്പെട്ടത്. രണ്ടു വര്‍ഷം മുന്‍പു കാണാതായ മാലയാണിതെന്നും പശു വിഴുങ്ങിയതായി അന്നു തന്നെ സംശയം ഉണ്ടായിരുന്നുവെന്നും ഇല്യാസ് പറഞ്ഞു.

ഇതിനിടെ, പശുവിനെ ഇല്യാസ് വിറ്റു. പല കൈ മറിഞ്ഞ പശു ഇപ്പോള്‍ എവിടെയെന്ന് ആര്‍ക്കും അറിയില്ല. കറുത്ത പശുവാണെന്നതു മാത്രമാണ് ഏക തെളിവ്. ഇല്യാസാണു മാലയുടെ ഉടമയെന്നു ബോധ്യപ്പെട്ടതോടെ മാല തിരിച്ച് ഏല്‍പിക്കാനുള്ള തയാറെടുപ്പിലാണ് അധ്യാപക ദമ്പതികള്‍. അടുത്ത ദിവസം പോലീസിന്റെ സാന്നിധ്യത്തില്‍ മാല കൈമാറും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Missing chain found after 2 years, Kollam, News, Local-News, Humor, Police, Couples, Social Network, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia