Follow KVARTHA on Google news Follow Us!
ad

പാല്‍ കേടാവുന്നതിനെ കുറിച്ച് ഇനി വേവലാതി വേണ്ട; 90 ദിവസം വരെ സാധാരണ ഊഷ്മാവില്‍ സൂക്ഷിക്കാവുന്ന ലോംഗ് ലൈഫ് പാല്‍ വരുന്നു, അവതരിപ്പിക്കുന്നത് മലയാളിയെ പാലൂട്ടുന്ന മില്‍മ തന്നെ

90 ദിവസം വരെ സാധാരണ ഊഷ്മാവില്‍ സൂക്ഷിക്കാവുന്ന ലോംഗ് ലൈഫ് പാലുമായി മില്‍മയെത്തുന്നു. 20ന് നിയമസഭ മന്ദിരത്തിലെ ആര്‍ Kannur, Kerala, News, Business, Technology, Milma, Milk, Long life, Milma will introduced UHT milk.
കണ്ണൂര്‍: (www.kvartha.com 20.06.2019) 90 ദിവസം വരെ സാധാരണ ഊഷ്മാവില്‍ സൂക്ഷിക്കാവുന്ന ലോംഗ് ലൈഫ് പാലുമായി മില്‍മയെത്തുന്നു. 20ന് നിയമസഭ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ വൈകീട്ട് ആറ് മണിക്ക് സ്പീക്കര്‍ പി രാമകൃഷ്ണനും വനം ക്ഷീര വകുപ്പ് മന്ത്രി അഡ്വ. കെ രാജുവും ചേര്‍ന്നാണ് പാല്‍ പുറത്തിറക്കുന്നത്.

കേരള സര്‍ക്കാരിന്റെ സ്വയംപര്യാപ്ത ക്ഷീരകേരളം എന്ന പ്രഖ്യാപിത ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് കേന്ദ്ര കേരള സര്‍ക്കാരുകളുടെ സഹായത്തോടെ കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് മലബാര്‍ മില്‍മയുടെ മലയോര ഡയറിയില്‍ 12കോടി രൂപ ചെലവഴിച്ച് അത്യാധുനിക സംവിധാനത്തോടെ സജ്ജീകരിച്ചിട്ടുള്ള യുഎച്ച്ടി പ്ലാന്റില്‍ നിന്നുമാണ് 90 ദിവസം സൂക്ഷിക്കാവുന്ന പാല്‍ ഉല്‍പാദിപ്പിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, News, Business, Technology, Milma, Milk, Long life, Milma will introduced UHT milk.