കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; കാരാപ്പുഴ റിസര്‍വോയര്‍ തുറക്കുമെന്ന് മുന്നറിയിപ്പ്, റിസര്‍വോയറിന്റെയും കനാലുകളുടെയും സമീപത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം, മുന്നറിയിപ്പില്ലാതെ തുറക്കേണ്ട സാഹചര്യമെന്ന് പ്രൊജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍

 


കല്‍പ്പറ്റ:(www.kvartha.com 11/06/2019) കാലവര്‍ഷം കനത്തതോടെ കാരാപ്പുഴ ജലസേചന പദ്ധതിയുടെ റിസര്‍വോയര്‍ തുറക്കാനൊരുങ്ങുന്നു. റിസര്‍വോയറിന്റെയും കനാലുകളുടെയും സമീപത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്ലാതെ തുറക്കേണ്ട സാഹചര്യമാണുള്ളതെന്നും കാരാപ്പുഴ പ്രൊജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന 'വായു' ചുഴലിക്കാറ്റ് മറ്റന്നാള്‍ ഗുജറാത്ത് കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരളതീരത്തില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും, തിരമാലകള്‍ മൂന്നുമീറ്റര്‍ വരെ ഉയരത്തില്‍ വീശിയടിച്ചേക്കാമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതിനാല്‍ മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്നും, മഴയുടെ അളവ് കുറഞ്ഞേക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നു. തെക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടരുന്നുണ്ട്.

കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; കാരാപ്പുഴ റിസര്‍വോയര്‍ തുറക്കുമെന്ന് മുന്നറിയിപ്പ്, റിസര്‍വോയറിന്റെയും കനാലുകളുടെയും സമീപത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം, മുന്നറിയിപ്പില്ലാതെ തുറക്കേണ്ട സാഹചര്യമെന്ന് പ്രൊജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Rain, Weather, Karapuzha river, Opened, Karapuzha reservoir will be opened; Be careful 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia