» » » » » » » » » ഇന്ത്യയ്ക്ക് തിരിച്ചടി; പരിക്കേറ്റ് ശിഖര്‍ ധവാന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്, കൈവിരലിന് പൊട്ടലേറ്റത് കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയടിച്ച് ഫോമില്‍ നില്‍ക്കുന്നതിനിടെ, രോഹിതിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ഇനിയാര്?

ലണ്ടന്‍: (www.kvartha.com 11/06/2019) ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്തേക്ക്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ കൈവിരലിനേറ്റ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്നാണ് വിശ്രമം അനുവദിച്ചത്.

മത്സരത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ധവാന്റെ കൈവിരലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ധവാന് നഷ്ടമാകും.

News, London, World, Sports, Cricket, Injured, Injured Shikhar Dhawan ruled out of World Cup 2019 for 3 weeks


ധവാന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെ പാറ്റ് കുമ്മിന്‍സിന്റെ പന്തുകൊണ്ടാണ് ധവാന് പരിക്കേറ്റത്. മത്സരത്തില്‍ സെഞ്ചുറി (117) നേടിയ ധവാന്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും ലഭിച്ചിരുന്നു. മത്സരത്തില്‍ പരിക്കുമൂലം ധവാന്‍ ഫീല്‍ഡിംഗിനിറങ്ങിയിരുന്നില്ല.

ധവാന് പരിക്കേറ്റതോടെ പുതിയ ഓപ്പണിംഗ് സഖ്യത്തെ കണ്ടെത്തേണ്ട സാഹചര്യമാണ് ടീമില്‍ ഉടലെടുത്തിരിക്കുന്നത്. മികച്ച ഓപ്പണിംഗ് കോംബോ ആയിരുന്നു രോഹിത് - ധവാന്‍ കൂട്ടുകെട്ട്. കഴിഞ്ഞ മത്സരത്തില്‍ ധവാന്‍ സെഞ്ചുറി അടിച്ചപ്പോള്‍ അര്‍ധ സെഞ്ചുറിയുമായി രോഹിത് പിന്തുണ നല്‍കിയിരുന്നു. ആദ്യമത്സരത്തില്‍ ധവാന്‍ പെട്ടെന്ന് പുറത്തായെങ്കിലും രോഹിത് അവസാനം വരെ നിന്ന് ഔട്ടാവാതെ 122 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണായക സ്വാധീനമായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ 127 റണ്‍സാണ് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ പിറന്നത്. രോഹിതിനൊപ്പം ഇനി ആര് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, London, World, Sports, Cricket, Injured, Injured Shikhar Dhawan ruled out of World Cup 2019 for 3 weeks

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal