അന്യജാതിക്കാരനെ വിവാഹം ചെയ്തതിന് ഗര്‍ഭിണിയായ യുവതിയെ സഹോദരങ്ങള്‍ വെടിവെച്ചു കൊന്നു

അന്യജാതിക്കാരനെ വിവാഹം ചെയ്തതിന് ഗര്‍ഭിണിയായ യുവതിയെ സഹോദരങ്ങള്‍ വെടിവെച്ചു കൊന്നു

ഇന്‍ഡോര്‍:(www.kvartha.com 23/06/2019) അന്യജാതിക്കാരനെ വിവാഹം ചെയ്തതിന് ഗര്‍ഭിണിയായ യുവതിയെ സഹോദരന്മാര്‍ വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഇന്‍ഡോര്‍ ബേഠ്മ സ്വദേശിനി ബുള്‍ബുള്‍(21) ആണ് മരിച്ചത്.

News, National, Murder, Police,Sister, Brothers,Indore: Pregnant woman shot dead by teenage brothers for marrying out of caste

സംഭവത്തില്‍ യുവതിയുടെ സഹോദരങ്ങളായ കാര്‍ത്തിക്, ശുഭം എന്നിവരെ ബേഠ്മ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങള്‍ ഇരുവരും കൗമാരക്കാരാണ്. കുല്‍ദീപ് രജാവട്ട് എന്ന അന്യജാതിയില്‍പ്പെട്ട യുവാവുമായി ബുള്‍ബുള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് എട്ടുമാസം മുമ്പ് ഇരുവരും ഒളിച്ചോടി വിവാഹിതരായി.

ശനിയാഴ്ച ഇരുവരും ചേര്‍ന്ന് വിവാഹശേഷം ആദ്യമായി ബുള്‍ബുളിന്റെ വീട്ടില്‍ പോയിരുന്നു. തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കളെ കണ്ട് മടങ്ങുന്ന വഴിയാണ് സഹോദരങ്ങള്‍ യുവതിയുടെ നേരെ വെടിയുതിര്‍ത്തത്. തലയ്ക്ക് വെടിയേറ്റ ബുള്‍ബുളിനെ ഉടന്‍ ഇന്‍ഡോറിലെ മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Murder, Police,Sister, Brothers,Indore: Pregnant woman shot dead by teenage brothers for marrying out of caste
ad