Follow KVARTHA on Google news Follow Us!
ad

14 വര്‍ഷത്തിനുശേഷം തടവുകാരിക്ക് മാതാപിതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി ദുബൈ പോലീസ്

14 വര്‍ഷത്തിനുശേഷം തടവുകാരിക്ക് മാതാപിതാക്കളുമായി കൂടിക്കാഴ്ചയ്ക്ക്Dubai, News, Gulf, World, Police,
ദുബൈ: (www.kvartha.com 11.06.2019) 14 വര്‍ഷത്തിനുശേഷം തടവുകാരിക്ക് മാതാപിതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി ദുബൈ പോലീസ്. ദുബൈയിലെ വനിതകളുടെ ജയിലില്‍ കഴിയുന്ന 33-കാരിയായ ഫിലിപ്പീന്‍ യുവതിക്കാണ് ഏറെക്കാലത്തിനുശേഷം മാതാപിതാക്കളെ കാണാന്‍ സാധിച്ചത്.

സഹിഷ്ണുതാവര്‍ഷം പ്രമാണിച്ച് ദുബൈ പോലീസ് നേതൃത്വം നല്‍കുന്ന 'ലെറ്റസ് ടോളറേറ്റ്' എന്ന സംരംഭത്തിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയൊരുക്കിയത്. മയക്കുമരുന്ന് കടത്തിയതുമായി ബന്ധപ്പെട്ട കുറ്റത്തിന് കഴിഞ്ഞ 14 വര്‍ഷമായി തടവില്‍ കഴിയുകയാണ് യുവതി. ഇക്കാലയളവില്‍ ഒരിക്കലും സ്വദേശത്തുള്ള രക്ഷിതാക്കളെ കണ്ടിട്ടില്ല.

Filipina prison inmate meets parents after 14 years, Dubai, News, Gulf, World, Police

ഈ സാഹചര്യത്തിലാണ് പോലീസ് തന്നെ മുന്‍കൈയെടുത്ത് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. 'ലെറ്റസ് ടോളറേറ്റ്' എന്ന സംരംഭം വഴി നാലു തടവുകാര്‍ക്ക് ഇത്തരത്തില്‍ അവസരം നല്‍കുമെന്ന് ദുബൈ വനിതാ ജയില്‍ മേധാവി കേണല്‍ ജമീല ഖലീഫ അല്‍ സാബി പറഞ്ഞു. ശിക്ഷാ കാലാവധിയിലെ നല്ല നടപ്പനുസരിച്ച് പോലീസിന്റെ മാനസികാരോഗ്യ വിഭാഗം നിര്‍ദേശിക്കുന്ന തടവുകാരെയാണ് ഈ സംരംഭത്തിനായി തെരഞ്ഞെടുക്കുന്നത്.

രക്ഷിതാക്കളെ കാണാന്‍ സാധിച്ചതിന് മാത്രമല്ല, തികച്ചും പുതിയൊരു വ്യക്തിയായി മാറാന്‍ കഴിഞ്ഞതിനും ആറ് പുതിയഭാഷകള്‍ പഠിക്കാന്‍ കഴിഞ്ഞതിനും പല കൈത്തൊഴിലുകളിലും പരിശീലനം ലഭിച്ചതിനുമെല്ലാം ദുബൈ പോലീസിനോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് ഫിലിപ്പീന്‍ യുവതി പറഞ്ഞു.

മകള്‍ക്ക് ജീവിതത്തില്‍ പുതിയൊരു ദിശ നല്‍കിയതിനും മെച്ചപ്പെട്ട ജീവിത സാഹചര്യം നല്‍കുന്നതിനും യുവതിയുടെ രക്ഷിതാക്കളും ദുബൈ പോലീസിനോട് നന്ദി പ്രകടിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Filipina prison inmate meets parents after 14 years, Dubai, News, Gulf, World, Police.