Follow KVARTHA on Google news Follow Us!
ad

പ്രസവ വേദന അനുഭവപ്പെട്ട ഇന്ത്യന്‍ യുവതിയെ സഹായിച്ച മലയാളിക്ക് ദുബൈ പോലീസിന്റെ ആദരവ്; ബിനീഷിന്റെ കാരുണ്യം കൊണ്ട് രക്ഷപ്പെട്ടത് 26കാരിയായ അമ്മയും നവജാതശിശുവും

പ്രസവ വേദന അനുഭവപ്പെട്ട ഇന്ത്യന്‍ യുവതിയെ സഹായിച്ച മലയാളിക്ക് ദുബൈ പോലീസിന്റെ Dubai, News, Gulf, World, hospital, Treatment, Ambulance, Pregnant Woman, Police, Malayalees
ദുബൈ: (www.kvartha.com 12.06.2019) പ്രസവ വേദന അനുഭവപ്പെട്ട ഇന്ത്യന്‍ യുവതിയെ സഹായിച്ച മലയാളിക്ക് ദുബൈ പോലീസിന്റെ ആദരവ്. കോട്ടയം സ്വദേശിയായ ബിനീഷ് ചാക്കോ (38) ആണ് ദുബൈ പോലീസിന്റെ ആദരവിന് പാത്രമായത്. തന്നെ ആദരിക്കാന്‍ മനസ്സു കാണിച്ച ദുബൈ പോലീസിന് ബിനീഷ് നന്ദി പറയുകയും ചെയ്തു .

ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രസവ വേദന അനുഭവപ്പെട്ട ഇന്ത്യന്‍ യുവതിക്ക് സുഖപ്രസവത്തിന് സൗകര്യമൊരുക്കിയതിനു ദുബൈ പോലീസിലെ കോര്‍പറല്‍ ഹനാന്‍ ഹുസൈന്‍ മുഹമ്മദിനൊപ്പമാണു പോലീസ് ബിനീഷിനെയും ആദരിച്ചത്.

Dubai cop promoted for helping deliver baby at airport, Dubai, News, Gulf, World, Hospital, Treatment, Ambulance, Pregnant Woman, Police, Malayalees

ഡ്യൂട്ടി സമയം കഴിയാറായിട്ടും സഹായത്തിനായി അഭ്യര്‍ത്ഥിച്ച യുവതിക്ക് തക്കസമയത്ത് വേണ്ട ചികിത്സ എത്തിക്കാന്‍ തയ്യാറായ ഹനാന് ദുബൈ പോലീസ് ഉദ്യോഗക്കയറ്റം നല്‍കിയിരുന്നു. 2019 ഏപ്രില്‍ 20ന് ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ 2019 ഏപ്രില്‍ 20ന് ആണ് സംഭവം. ടെര്‍മിനല്‍ രണ്ടില്‍ എമിഗ്രേഷന്‍ കഴിഞ്ഞ് ചെക്കിങ്ങിന് ഇടയിലാണ് ആറുമാസം ഗര്‍ഭിണിയായ 26കാരിയായ ഇന്ത്യക്കാരിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.

ജോലി കഴിഞ്ഞ് മടങ്ങാനൊരുങ്ങുകയായിരുന്ന ഹനാന്‍ ഉടന്‍ യുവതിയെ സ്ത്രീകളുടെ പരിശോധനാ സ്ഥലത്തെത്തിച്ച് ആംബുലന്‍സ് സര്‍വീസിലേക്ക് വിളിച്ചു. അപ്പോഴേക്കും യുവതിയുടെ ശരീരത്തില്‍ നിന്നും രക്തം ഒഴുകാന്‍ തുടങ്ങിയിരുന്നു. യുവതിയുടെ വസ്ത്രങ്ങളിലും രക്തം കാണപ്പെട്ടു. എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ അപകടത്തിലാകുമെന്ന് കണ്ട ഹനാന്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുകയായിരുന്നു.

പ്രസവച്ചെലവ് താങ്ങാനാവാത്തതിനാല്‍ ഇന്ത്യയിലേക്കു പോകുകയായിരുന്നു യുവതിയും ഭര്‍ത്താവും. ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസിലെ (ഡിസിഎഎസ്) പാരാമെഡിക്കല്‍ സ്റ്റാഫായ ബിനീഷ് ചാക്കോയാണ് ആംബുലന്‍സില്‍ എത്തിയത്.

എന്നാല്‍ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ കഴിയും മുന്‍പേ യുവതി പ്രസവിച്ചു. അപകടരമായ നിലയിലായിരുന്ന കുഞ്ഞിന് ബിനീഷ് ചാക്കോയുടെ സഹായത്തോടെ കൃത്രിമ ശാസ്വോഛ്വാസവും മറ്റ് ശുശ്രൂഷകളും നല്‍കി. അതോടെ കുഞ്ഞിക്കരച്ചില്‍ വിമാനത്താവളത്തില്‍ മുഴങ്ങി.

യുവതിയെ സഹായിക്കാന്‍ കാണിച്ച ഹനാന്റെ മനസ്സും ധൈര്യവും വലുതാണെന്ന് ബിനീഷ് പറഞ്ഞു. ഹനാനും ബിനീഷ് ചാക്കോയ്ക്കും ദുബൈ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് അബ്ദുല്ല ഖലീഫ അല്‍ അമറി കഴിഞ്ഞദിവസം പുരസ്‌കാരം സമ്മാനിച്ചു.

ഏഴു വര്‍ഷമായി ദുബൈ പോലീസിലുള്ള ഹനാന്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിട്ടാണ് ആ സംഭവത്തെ കാണുന്നത്. മൂന്നു പെണ്‍മക്കളുടെ അമ്മയായ തനിക്ക് ഒരു സത്കര്‍മം ചെയ്യാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് ഹനാന്‍ ഇതിനോട് പ്രതികരിച്ചത്. തനിക്ക് ഇപ്പോള്‍ ഒരു ആണ്‍കുട്ടിയുടെ അമ്മയാകാനും കഴിഞ്ഞുവെന്നും ഹനാന്‍ സന്തോഷത്തോടെ പറയുന്നു.

കോട്ടയം തോട്ടയ്ക്കാട് പുതുപ്പള്ളി ചാലിപ്പറമ്പില്‍ പരേതനായ സി.ടി ചാക്കോയുടെയും വത്സമ്മയുടെയും മകനാണ് ബിനീഷ്. ആറു വര്‍ഷമായി ഡിസിഎഎസില്‍ ജോലി ചെയ്യുന്നു. ഭാര്യ ജാസ്മിനും മക്കളായ എവ്ലിനും ഏദനും നാട്ടിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai cop promoted for helping deliver baby at airport, Dubai, News, Gulf, World, Hospital, Treatment, Ambulance, Pregnant Woman, Police, Malayalees.