സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അവധി നല്‍കിയില്ല; മനംനൊന്ത യുവഡോക്ടര്‍ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു
Jun 15, 2019, 16:32 IST
റോത്തക്ക്: (www.kvartha.com 15.06.2019) സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ അവധി നല്‍കാത്തതില്‍ മനംനൊന്ത് യുവഡോക്ടര്‍ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ റോത്തക്കിലെ പിജിഐഎംഎസ് ആശുപത്രിയില്‍ പീഡിയാട്രിക്സില്‍ എം.ഡി ചെയ്യുകയായിരുന്ന കര്‍ണാടക സ്വദേശി ഡോ. ഓങ്കാറാ(30) ണ് വ്യാഴാഴ്ച ആത്മഹത്യ ചെയ്തത്.
കര്‍ണാടകത്തിലെ ധര്‍വാദ് സ്വദേശിയാണ് ഓങ്കാര്‍. കഴിഞ്ഞ ദിവസം നടന്ന സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ വകുപ്പ് മേധാവി അവധി നല്‍കാത്തതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി 11മണിയോടെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയാണ് ഓങ്കാര്‍ ആത്മഹത്യ ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

സംഭവത്തില്‍ ഹരിയാന പോലീസ് പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ഗീതാ ഗത്വാലയ്ക്കെതിരെ ഐ പി സി സെക്ഷന്‍ 306 പ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ഇതോടെ വെള്ളിയാഴ്ച രാത്രിതന്നെ ഇവരെ സസ്പെന്‍ഡ് ചെയ്തതായി പിജിഐഎംഎസ് അധികാരികള്‍ അറിയിച്ചു.
പല കാരണങ്ങള്‍ പറഞ്ഞ് വകുപ്പ് മേധാവി ഇയാളെ അധിക്ഷേപിക്കാറുണ്ടെന്നും മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ഇയാളുടെ പക്കല്‍ നിന്നും ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചില്ലെന്നും പോലീസ് അറിയിച്ചു.
ഓങ്കാറിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വകുപ്പ് മേധാവിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പട്ട് അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുകയാണ് ഹരിയാനയിലെ ഡോക്ടര്‍മാര്‍. ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്നാലെ ഹരിയാനയിലെ സമരം കൂടിവരുമ്പോള്‍ രാജ്യത്തെ ആരോഗ്യരംഗം കടുത്ത പ്രതിസന്ധിയിലെത്തുമെന്നാണ് കരുതുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: "Denied Leave For Sister's Wedding", Doctor Allegedly Commits Suicide, News, Suicide, Doctor, Protesters, Case, Police, Karnataka, Marriage, National, Local-News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.