സിപിഎം നേതാക്കള്‍ സാജന്റെ വീട് സന്ദര്‍ശിച്ചു; ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള തീരുമാനം അറിയിച്ചത് എം വി ജയരാജന്‍
Jun 20, 2019, 21:14 IST
കണ്ണൂര്‍: (www.kvartha.com 20.06.2019) ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റ് വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയടക്കം നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയതിന് പിന്നാലെയാണ് നേതാക്കള്‍ വീട് സന്ദര്‍ശിച്ചത്. സസ്‌പെന്‍ഷന്‍ ചെയ്ത കാര്യം തദ്ദേശഭരണ മന്ത്രി എ സി മൊയ്തീനാണ് അറിയിച്ചത്. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനും അറിയിച്ചിരുന്നു.
കണ്‍വെന്‍ഷന്‍ സെന്റര്‍ യാഥാര്‍ഥ്യമാക്കാന്‍ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് ജയരാജന്‍ പറഞ്ഞു. റിപോര്‍ട്ട് വൈകാതെ ലഭ്യമാക്കണമെന്നും സാജന്റെ കുടുംബത്തിന് നീതി കിട്ടണമെന്നും എം വി ജയരാജന്‍ പറഞ്ഞു. ആന്തൂരിലെ സാജന്റെ വീട് സന്ദര്‍ശിച്ച ശേഷം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പി ജയരാജനും അടക്കമുള്ള നേതാക്കള്‍ മാധ്യമങ്ങളെ കണ്ടു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളക്കെതിരെ നടപടി ആലോചനയിലില്ലെന്നും ജയരാജന്‍ പറഞ്ഞു. ആന്തൂര്‍ നഗരസഭാ പരിധിയിലെ കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 18നു പുലര്‍ച്ചെയാണ് പ്രവാസിയായിരുന്ന സാജന്‍ കൊറ്റാളിയിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. രാഷ്ട്രീയ പ്രേരിതമായാണ് കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നല്‍കാതിരുന്നതെന്നാണ് ആരോപണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, News, CPM, Trending, Suicide, Case, M.V Jayarajan, Visit, House, CPM leaders visits Sajan's home.
കണ്‍വെന്‍ഷന്‍ സെന്റര്‍ യാഥാര്‍ഥ്യമാക്കാന്‍ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് ജയരാജന്‍ പറഞ്ഞു. റിപോര്‍ട്ട് വൈകാതെ ലഭ്യമാക്കണമെന്നും സാജന്റെ കുടുംബത്തിന് നീതി കിട്ടണമെന്നും എം വി ജയരാജന്‍ പറഞ്ഞു. ആന്തൂരിലെ സാജന്റെ വീട് സന്ദര്‍ശിച്ച ശേഷം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പി ജയരാജനും അടക്കമുള്ള നേതാക്കള്‍ മാധ്യമങ്ങളെ കണ്ടു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളക്കെതിരെ നടപടി ആലോചനയിലില്ലെന്നും ജയരാജന്‍ പറഞ്ഞു. ആന്തൂര്‍ നഗരസഭാ പരിധിയിലെ കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 18നു പുലര്‍ച്ചെയാണ് പ്രവാസിയായിരുന്ന സാജന്‍ കൊറ്റാളിയിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. രാഷ്ട്രീയ പ്രേരിതമായാണ് കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നല്‍കാതിരുന്നതെന്നാണ് ആരോപണം.
Keywords: Kannur, Kerala, News, CPM, Trending, Suicide, Case, M.V Jayarajan, Visit, House, CPM leaders visits Sajan's home.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.