Follow KVARTHA on Google news Follow Us!
ad

കുടിക്കാനോ പ്രാഥമികാവശ്യങ്ങള്‍ക്കോ വെള്ളം ഇല്ല; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച് ഐ ടി കമ്പനി

കുടിക്കാനോ പ്രാഥമികാവശ്യങ്ങള്‍ക്കോ വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് ജീവനക്കാരോട് chennai, News, Technology, Drinking Water, Government-employees, Rain, Business, National
ചെന്നൈ : (www.kvartha.com 13.06.2019) കുടിക്കാനോ പ്രാഥമികാവശ്യങ്ങള്‍ക്കോ വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച് ഐടി കമ്പനി. ചെന്നൈയിലെ ഒ.എം.ആര്‍ എന്ന ഐടി കമ്പനിയാണ് അതികഠിനമായ വരള്‍ച്ചയെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് മുന്നില്‍ ഇത്തരമൊരു വേറിട്ട നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

വരള്‍ച്ച അതിരൂക്ഷമായ ചെന്നെയില്‍ മഴ ലഭിച്ചിട്ട് 200 ദിവസത്തിലേറെയായി. ജലക്ഷാമം കൈകാര്യം ചെയ്യാന്‍ കഴിയാതെ വന്നതോടെയാണ് കമ്പനി ഇത്തരമൊരു നടപടിയിലേയ്ക്ക് നീങ്ങിയത്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രൈവറ്റ് ടാങ്കേഴ്സ് സമരത്തിനിടെയാണ് ജീവനക്കാരോട് ഇത്തരത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കമ്പനി നിര്‍ദേശിച്ചത്.

Chennai: No water, work from home, IT firms tell staff, Chennai, News, Technology, Drinking Water, Government-employees, Rain, Business, National

ഒഎംആറിന് കീഴില്‍ 600 ഐടി, ഐടിഇഎസ് സംരംഭങ്ങളാണ് ഉള്ളത്. ഏകദേശം 5000 ടെക്കികളും 12 കമ്പനികളും. ജലക്ഷാമത്തെ നേരിടാന്‍ വിവിധ കമ്പനികള്‍ പല മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഫോര്‍ഡ് ബിസിനസ് സര്‍വീസസ് പോലുള്ള സ്ഥാപനങ്ങള്‍ കുടിവെള്ള ക്ഷാമത്തെ നേരിടാനായി ജീവനക്കാരോട് വീട്ടില്‍ നിന്നും കുടിവെള്ളം കൊണ്ടുവരാന്‍ നിര്‍ദേശിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai: No water, work from home, IT firms tell staff, Chennai, News, Technology, Drinking Water, Government-employees, Rain, Business, National.