വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: മൊഴികളില്‍ വൈരുദ്ധ്യം, കൊല്ലത്തെ കടയില്‍ നിന്നും ജ്യൂസ് കുടിച്ച ശേഷം വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നുവെന്ന് കടയിലുണ്ടായിരുന്ന മൂന്നു യുവാക്കള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി, ബാലഭാസ്‌ക്കര്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് പ്രധാന സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവറും
Jun 11, 2019, 22:53 IST
ADVERTISEMENT
തിരുവനന്തപുരം:(www.kvartha.com 11/06/2019) വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ കാറപകടത്തില്‍ ദുരൂഹതയേറുന്നു. സംഭവം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഒരേ കാര്യത്തിലെ മൊഴികളിലുള്ള വൈരുദ്ധ്യം തലവേദന സൃഷ്ടിക്കുന്നുണ്ട്. കാര്‍ ഓടിച്ചത് ആരാണെന്ന കാര്യത്തിലാണ് സംശയം നിഴലിക്കുന്നത്. കൊല്ലത്തെ കടയില്‍ നിന്നും ജ്യൂസ് കുടിച്ച ശേഷം വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നുവെന്നാണ് കടയിലുണ്ടായിരുന്ന മൂന്നു യുവാക്കള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്. എന്നാല്‍ ബാലഭാസ്‌ക്കര്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് പ്രധാന സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയും മൊഴി നല്‍കിയിട്ടുണ്ട്.
തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കൊല്ലം പള്ളിമുക്കിലുള്ള കടയില്‍ ബാലഭാസ്‌ക്കറും കുടുംബവും ജ്യൂസ് കുടിക്കാനായി കാര്‍ നിര്‍ത്തിയിരുന്നു. പച്ച ഷര്‍ട്ടും ബര്‍മുഡയും ധരിച്ച ഒരു യുവാവായിരുന്നു ഇന്നോവോയുടെ ഡ്രൈവര്‍ സീറ്റില്‍ ഉണ്ടായിരുന്നതെന്നാണ് കടയിലുണ്ടായിരുന്ന യുവാക്കള്‍ മൊഴി നല്‍കിയത്. ഇയാള്‍ വണ്ടിയില്‍ നിന്നും ഇറങ്ങി ജ്യൂസ് വാങ്ങി പിന്‍സീറ്റിലിരുന്ന ബാലഭാസ്‌കറിന് നല്‍കിയെന്നും രണ്ടുപേരും ജ്യൂസ് പങ്കിട്ട് കഴിച്ചെന്നുമാണ് കടയിലുണ്ടായിരുന്ന യുവാക്കളുടെ മൊഴി. സെല്‍ഫിയെടുക്കാന്‍ ബാലഭാസ്‌കറിന്റെ സമീപത്തെത്തിയപ്പോള്‍ വാഹനം മുന്നോട്ടുനീങ്ങിയെന്നും സാക്ഷികള്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.
അതേസമയം അപകടസമയത്ത് വണ്ടിയോടിച്ചത് ബാലഭാസ്‌ക്കറാണെന്ന മൊഴി ദൃക്‌സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി ക്രൈംബ്രാഞ്ചിനോടും ആവര്‍ത്തിക്കുകയായിരുന്നു. നേരത്തെ പോലീസിനും സമാനമൊഴിയാണ് അജി നല്‍കിയത്. ബാലഭാസ്‌ക്കറിനെ തനിക്കറിയില്ലെന്നും പത്രങ്ങളിലെ പടങ്ങളിലൂടെയാണ് തിരിച്ചറിഞ്ഞതെന്നും അജിയുടെ മൊഴിയില്‍ പറയുന്നു.
അതേസമയം ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയും മറ്റൊരു സാക്ഷി നന്ദുവും വാഹനമോടിച്ചത് അര്‍ജ്ജുനാണെന്ന ഉറച്ചനിലപാടിലാണ്. സാക്ഷികളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷം അര്‍ജ്ജുന്റെ മൊഴി രേഖപ്പെടുത്തും. വിമാനത്താവളത്തിലെ വന്‍ സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ ഫിനാന്‍ഷ്യല്‍ മാനേജരും സുഹൃത്തുക്കളുമടക്കം അറസ്റ്റിലായതിന് പിന്നാലെയാണ് അപകടമരണത്തെ കുറിച്ച് വീണ്ടും ചര്‍ച്ചയായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Police, statement, Balabhaskar death: Eye Witness statement against driver Arjun

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.