നിങ്ങളൊരു ഫുട്‌ബോള്‍ താരമാണോ? എങ്കില്‍ കേരള പോലീസിന് വേണ്ടി ബൂട്ടണിയാം; ഗോള്‍കീപ്പര്‍, ഡിഫന്‍ഡര്‍, മിഡ്ഫീല്‍ഡര്‍, സ്‌ട്രൈക്കര്‍ എന്നിവര്‍ക്കെല്ലാം അവസരം; കേരള പോലീസ് ഫുട്‌ബോള്‍ ടീമിലേക്ക് അപേക്ഷ ക്ഷണിച്ചു

 


തിരുവനന്തപുരം: (www.kvartha.com 19.06.2019) നിങ്ങളൊരു ഫുട്‌ബോള്‍ താരമാണോ? എങ്കില്‍ കേരള പോലീസിന് വേണ്ടി ബൂട്ടണിയാം. കേരള പോലീസ് ഫുട്‌ബോള്‍ ടീമിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഗോള്‍കീപ്പര്‍, ഡിഫന്‍ഡര്‍, മിഡ്ഫീല്‍ഡര്‍, സ്‌ട്രൈക്കര്‍ എന്നീ വിഭാഗങ്ങളിലെല്ലാം താരങ്ങളെ ടീമിലേക്ക് തെരഞ്ഞെടുക്കുന്നുണ്ട്.

നിങ്ങളൊരു ഫുട്‌ബോള്‍ താരമാണോ? എങ്കില്‍ കേരള പോലീസിന് വേണ്ടി ബൂട്ടണിയാം; ഗോള്‍കീപ്പര്‍, ഡിഫന്‍ഡര്‍, മിഡ്ഫീല്‍ഡര്‍, സ്‌ട്രൈക്കര്‍ എന്നിവര്‍ക്കെല്ലാം അവസരം; കേരള പോലീസ് ഫുട്‌ബോള്‍ ടീമിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളപോലീസിന്റെ പുരുഷവിഭാഗം ഫുട്‌ബോള്‍ ടീമില്‍ ഹവില്‍ദാര്‍ തസ്തികയിലാണ് നിയമനം. ഗോള്‍കീപ്പര്‍, ഡിഫന്‍ഡര്‍, മിഡ്ഫീല്‍ഡര്‍, സ്‌ട്രൈക്കര്‍ വിഭാഗങ്ങളിലായി ഏഴ് ഒഴിവുകളാണുളളത്. നിശ്ചിത മാതൃകയിലുളള അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ആംഡ് പോലീസ് ബറ്റാലിയന്‍, പേരൂര്‍ക്കട, തിരുവനന്തപുരം - 5 എന്ന വിലാസത്തില്‍ ജൂലൈ 10 ന് മുമ്പ് അപേക്ഷിക്കണം.

അപേക്ഷാ മാതൃകയും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.  https://keralapolice.gov.in/…/notification_football_team.pdf  

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Football, Kerala, News, Police, Kerala Team, Application, Thiruvananthapuram, Application invited for Kerala Police football team 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia