SWISS-TOWER 24/07/2023

പാര്‍ടിയുടെ തലപ്പത്ത് അമിത്ഷാ തന്നെ; ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ സാധ്യത, ജെപി നദ്ദ വര്‍ക്കിംഗ് പ്രസിഡന്റ് ആയേക്കും, സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത മാസം

 


ദില്ലി: (www.kvartha.com 10.06.2019) ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത്ഷാ തുടരാന്‍ സാധ്യത. ഒറ്റ പദവിയാണ് ബിജെപിയില്‍ പതിവെങ്കിലും ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്ന സാഹചര്യത്തില്‍ അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടരുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. 

പാര്‍ടിയുടെ തലപ്പത്ത് അമിത്ഷാ തന്നെ; ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ സാധ്യത, ജെപി നദ്ദ വര്‍ക്കിംഗ് പ്രസിഡന്റ് ആയേക്കും, സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത മാസം

അധ്യക്ഷ  പദവിയില്‍ അമിത്ഷാ തുടരുകയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വര്‍ക്കിംഗ് പ്രസിഡന്റിനെ നിയോഗിക്കുകയും ചെയ്യണമെന്നാണ് നേതൃത്ത്വത്തിന്റെ ധാരണ. ഈ പശ്ചാത്തലത്തില്‍ മുന്‍ കേന്ദ്ര മന്ത്രി ജെപി നദ്ദ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്കുയര്‍ന്നേക്കും.

മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ കഴിയുന്നത് വരെ അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തന്നെ തുടരണമെന്ന് ആര്‍എസ്എസ്സും നിലപാടെടുത്തിട്ടുണ്ട്. ബിജെപിയുടെ സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. താഴ്ന്ന ഘടകം മുതല്‍ ദേശീയ അധ്യക്ഷനെ വരെ തെരഞ്ഞെടുക്കുന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ ആയ സംഘടന്‍ പര്‍വ്വിലൂടെയാണ്. ഇതിന് അടുത്തമാസം തുടക്കമായേക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Politics, BJP, President, New Delhi, Minister, Central Government, Maharashtra, Amith shah will continues in the role president of bjp
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia