ബസിലും ട്രെയിനിലും മാത്രമല്ല ഇനി വിമാനത്തിലും നിന്ന് യാത്ര ചെയ്യാം; പുതിയ സീറ്റ് ബെല്‍റ്റുമായി സ്‌കൈറൈഡര്‍

ബസിലും ട്രെയിനിലും മാത്രമല്ല ഇനി വിമാനത്തിലും നിന്ന് യാത്ര ചെയ്യാം; പുതിയ സീറ്റ് ബെല്‍റ്റുമായി സ്‌കൈറൈഡര്‍

ന്യൂഡല്‍ഹി: (www.kvartha.com 20.06.2019) ബസിലും ട്രെയിനിലും മാത്രമല്ല ഇനി വിമാനത്തിലും നിന്ന് യാത്ര ചെയ്യാം. അതിന് ഇനി അധിക ദൂരമൊന്നും വേണ്ട. ജര്‍മനിയിലെ ഹാംബുര്‍ഗില്‍ കഴിഞ്ഞ വര്‍ഷം നടന്ന എയര്‍ക്രാഫ്റ്റ് എക്സ്പോയില്‍ ഏവിയോ ഇന്റീരിയേഴ്സ് സ്‌കൈറൈഡര്‍ 2.0 അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷം സീറ്റിന്റെ പുതിയ വകഭേദം സ്‌കൈറൈഡര്‍ 3.0 എന്ന പേരിലും അവതരിപ്പിച്ചു.

നിന്ന് യാത്രചെയ്യാവുന്ന തരത്തിലാണ് ഈ പുതിയ സീറ്റിന്റെ നിര്‍മാണം. നിന്ന് യാത്രചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഏറ്റവും കുറഞ്ഞ നിരക്കായ അള്‍ട്ര ബേസിക് ഇക്കണോമി ടിക്കറ്റ് ഏര്‍പ്പെടുത്താമെന്നാണ് കമ്പനിയുടെ നിര്‍ദേശം. നിന്ന് പോകാനും യാത്രക്കാരെ അനുവദിക്കുന്നതിലൂടെ കൂടുതല്‍ വരുമാനം നേടാന്‍ വിമാന കമ്പനികള്‍ക്ക് കഴിയും.


Airlines to introduce standing seats for fliers on budget. What fresh hell is this, asks Internet, New Delhi, News, Business, Technology, Passengers, National.

നിന്ന് യാത്ര ചെയ്യാവുന്നവര്‍ക്കുള്ള സ്‌കൈറൈഡര്‍ സീറ്റ് ഫലത്തില്‍ കുതിരപ്പുറത്തെ യാത്രയോടാണ് അവര്‍ താരതമ്യം ചെയ്യുന്നത്. എന്നാല്‍ ഈ പരിഷ്‌കാരത്തോട് അത്ര നല്ല പ്രതികരണല്ല ട്വിറ്ററില്‍ അടക്കം വരുന്നത്.

സ്റ്റാന്‍ഡേര്‍ഡ് ഇക്കണോമി, പ്രീമിയം ഇക്കണോമി, ബിസിനസ് ക്ലാസ്, അള്‍ട്ര ബേസിക് ഇക്കണോമി എന്നിങ്ങനെ ക്ലാസുകള്‍ തിരിക്കാമെന്ന് സിഎന്‍എന്‍ ട്രാവലിന് നല്‍കിയ അഭിമുഖത്തില്‍ എഞ്ചിനീയറിങ് ഉപദേശകരായ ഏവിയോ ഇന്റീരിയേഴ്സിന്റെ ഗെറ്റാനോ പെര്‍ഗുനി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Airlines to introduce standing seats for fliers on budget. What fresh hell is this, asks Internet, New Delhi, News, Business, Technology, Passengers, National.
ad