കത് വ വിധി വന്ന ദിവസം തന്നെ മറ്റൊരു ക്രൂരമായ കൊലപാതകം; കാണാതായ 7 വയസുകാരിയുടെ മൃതദേഹം പൂര്‍ണ നഗ്നമായ നിലയില്‍ കണ്ടെത്തി

കത് വ വിധി വന്ന ദിവസം തന്നെ മറ്റൊരു ക്രൂരമായ കൊലപാതകം; കാണാതായ 7 വയസുകാരിയുടെ മൃതദേഹം പൂര്‍ണ നഗ്നമായ നിലയില്‍ കണ്ടെത്തി

കാണ്‍പൂര്‍ : (www.kvartha.com 10.06.2019) ഉത്തര്‍പ്രദേശില്‍ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം പൂര്‍ണമായും നഗ്‌നമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ജലോനില്‍ ഞായറാഴ്ചയാണ് സംഭവം. കൊല്ലപ്പെടുന്നതിന് മുന്‍പ് പെണ്‍കുട്ടി അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം കൊലയില്‍ തന്നോട് വ്യക്തിപരമായി ശത്രുതയുള്ള രണ്ട് അയല്‍ക്കാരെ സംശയിക്കുന്നതായി പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ ബലാത്സംഗം നടന്നതായി കണ്ടെത്തിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.

7-yr-old’s  body found in UP, News, Local-News, Trending, Molestation, Dead Body, Crime, Criminal Case, Murder, Police, Case, National

വീട്ടില്‍ നിന്നും വെള്ളിയാഴ്ച വൈകുന്നേരം കളിക്കാന്‍ പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ശനിയാഴ്ച അതിരാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ വിവരം പിതാവിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കാണാതായതു സംബന്ധിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമത്തിന് ഏറ്റവും അവസാനത്തെ ഇരയാണ് പെണ്‍കുട്ടി. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് രണ്ടര വയസുകാരിയുടെ മൃതദേഹം ചവറ്റുകൂട്ടയില്‍ നിന്നും കണ്ടെത്തിയിരുന്നു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നഗ്നമായ നിലയിലുമായിരുന്നു മൃതദേഹം. സംഭവത്തില്‍ അയല്‍ക്കാരായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശനിയാഴ്ച ഹമിര്‍പൂരില്‍ 10 വയസുകാരിയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ ഇന്ത്യന്‍ പീനല്‍ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 376(ബലാത്സം), 302(കൊലപാതകം), കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 7-yr-old’s  body found in UP, News, Local-News, Trending, Molestation, Dead Body, Crime, Criminal Case, Murder, Police, Case, National.
ad