SWISS-TOWER 24/07/2023

രക്ഷാപ്രവര്‍ത്തനം തുണയായില്ല; കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ മരിച്ചു, ഹെലികോപ്ടര്‍ ഉണ്ടായിരുന്നിട്ടും 140 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയത് റോഡ് മാര്‍ഗം, രക്ഷാപ്രവര്‍ത്തനം നീണ്ട്‌നിന്നത് 109 മണിക്കൂര്‍, സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തം

 


ADVERTISEMENT

ഛണ്ഡിഗഢ്: (www.kvartha.com 11.06.2019) 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനംതുണയായില്ല. 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ മരിച്ചു. ഛണ്ഡിഗഢ് പിജിഎ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പഞ്ചാബിലെ സാംഗ്രൂരിലെ ഭഗ്വന്‍പുര ഗ്രാമത്തിലാണ് രണ്ട് വയസ്സുകാരന്‍ ഫത്തേവീര്‍ സിംഗ് 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണത്. വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചതെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ബാലനെ പുറത്തെടുത്തത്.

രക്ഷാപ്രവര്‍ത്തനം തുണയായില്ല; കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ മരിച്ചു, ഹെലികോപ്ടര്‍ ഉണ്ടായിരുന്നിട്ടും 140 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയത് റോഡ് മാര്‍ഗം, രക്ഷാപ്രവര്‍ത്തനം നീണ്ട്‌നിന്നത് 109 മണിക്കൂര്‍, സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തം

സര്‍ക്കാര്‍ ഹെലികോപ്ടര്‍ തൊട്ടടുത്ത് ഉണ്ടായിരുന്നു. എന്നാല്‍ 140 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് റോഡ് മാര്‍ഗമാണ് അവശനിലയിലുണ്ടായിരുന്ന കുട്ടിയെ കൊണ്ടുപോയത്. ഈ കാരണവും കുട്ടിയെ പുറത്തെടുക്കാന്‍ വൈകിയതും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാറിനെതിരെ രംഗത്തെത്തി. നിരവധി നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.

കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് രണ്ട് വയസ്സുകാരന്‍ ഉപയോഗ ശൂന്യമായ കുഴല്‍ക്കിണറില്‍ വീണത്. കുഴല്‍ക്കിണറിന്റെ മുകള്‍ ഭാഗം തുണികൊണ്ട് മൂടിയ നിലയിലായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ അമ്മ ശ്രമിച്ചിരുന്നു. കുട്ടിയുടെ രണ്ടാം പിറന്നാള്‍ തിങ്കളാഴ്ചയായിരുന്നു. മാതാപിതാക്കളുടെ ഏകമകനാണ് ഫത്തേവീര്‍.

കുഴല്‍ക്കിണറില്‍ വീണ കുട്ടിക്ക് ഓക്‌സിജന്‍ നല്‍കിയിരുന്നെങ്കിലും ഭക്ഷണവും വെള്ളവും നല്‍കാന്‍ സാധിച്ചിരുന്നില്ല. ഇതാണ് കുട്ടിയെ അവശ നിലയിലെത്തിച്ചത്. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് കുട്ടിയെ രക്ഷിച്ചത്. തുറന്ന് കിടക്കുന്ന കുഴല്‍ക്കിണറുകള്‍ കണ്ടെത്തി നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Punjab, Boy, Child, Accident, Accidental Death, Government, hospital, Helicopter, 2 years old rescued from borewell after 109 hour
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia