മുഹറം ഘോഷയാത്രക്ക് വേണ്ടി ദുര്‍ഗാ പൂജ മാറ്റാനോ, ഒരിക്കലും സാധ്യമല്ല; വേണമെങ്കില്‍ മുഹറം ഘോഷയാത്ര മാറ്റട്ടെ; വീണ്ടും വര്‍ഗീയത പടര്‍ത്തി യോഗി

 


ADVERTISEMENT

കൊല്‍ക്കത്ത:  (www.kvartha.com 15.05.2019) മുഹറം ഘോഷയാത്രക്ക് വേണ്ടി ദുര്‍ഗാ പൂജ മാറ്റാനോ, ഒരിക്കലും സാധ്യമല്ല, വേണമെങ്കില്‍ മുഹറം ഘോഷയാത്ര മാറ്റട്ടെ. വീണ്ടും വര്‍ഗീയപരാമര്‍ശവുമായി യോഗി ആദിത്യനാഥ് രംഗത്ത്. മുഹറത്തിന്റെ ഘോഷയാത്ര ഉള്ളതിനാല്‍ ദുര്‍ഗാ പൂജയുടെ സമയം മാറ്റണോ എന്ന് തന്നോട് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥരോട് ദുര്‍ഗാ പൂജയുടെ സമയം മാറ്റുന്ന പ്രശ്‌നമില്ല, വേണമെങ്കില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റട്ടെയെന്നാണ് താന്‍ പറഞ്ഞതെന്നും യോഗി പ്രസംഗിച്ചു. പശ്ചിമബംഗാളില്‍  വിശ്വാസികളുടെ പ്രധാനപ്പെട്ട ഒരാഘോഷമാണ് ദുര്‍ഗാപൂജ. മതം പറഞ്ഞ് വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണ് യോഗി.

മുഹറം ഘോഷയാത്രക്ക് വേണ്ടി ദുര്‍ഗാ പൂജ മാറ്റാനോ, ഒരിക്കലും സാധ്യമല്ല; വേണമെങ്കില്‍ മുഹറം ഘോഷയാത്ര മാറ്റട്ടെ; വീണ്ടും വര്‍ഗീയത പടര്‍ത്തി യോഗി


Keywords: National, News, Politics, Uttar Pradesh, Chief Minister, Yogi Adityanath, BJP, Religion, Muslim, Yogi Adithyanad on controversy on Muharam and Durga Puja.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia