Follow KVARTHA on Google news Follow Us!
ad

പതിവ് തെറ്റിച്ച് വാട്‌സ്ആപ്പ്; ഇനി പരസ്യങ്ങള്‍ കാണേണ്ടി വരും, തീരുമാനം ഉടമകളായ ഫേസ്ബുക്കിന്റേത്

വാട്‌സാപ്പ് പതിവ് തെറ്റിക്കുന്നു. പരസ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ വാട്ട്‌സ്ആപ്പ് World, News, New Delhi, Whatsapp, Facebook, Advertisement, Featured, Foreign, Technology, Whatsaap going to add advertisements,
ദില്ലി: (www.kvartha.com 31.05.2019) വാട്‌സാപ്പ് പതിവ് തെറ്റിക്കുന്നു. പരസ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ വാട്ട്‌സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് തീരുമാനമെടുത്താതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാട്‌സ്ആപ്പിന്റെ സ്റ്റാറ്റസില്‍ ആണ് ഇനി മുതല്‍ പരസ്യം പ്രത്യക്ഷപ്പെടുക. മുഴുവന്‍ സ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന പരസ്യമാണ് തയ്യാറാക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ക്ക് സമാനമായ ഫീച്ചറുകളാണ് ഇതില്‍ ഉള്‍ക്കൊള്ളുന്നതെന്ന് വിദേശ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

World, News, New Delhi, Whatsapp, Facebook, Advertisement, Featured, Foreign, Technology, Whatsaap going to add advertisements,

ലോകത്തെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പുകളിലൊന്നാണ് വാട്ട്‌സ്ആപ്പ്. ഉപയോക്താക്കളുടെ എണ്ണം 150 കോടിയിലേറെ ആണെന്നാണ് കണക്ക്. 30 കോടിയിലേറെ ഉപയോക്താക്കളാണ് ഇന്ത്യയില്‍ ഉള്ളത്. വാട്സാപ്പില്‍ പരസ്യങ്ങള്‍ കാണിക്കുകയോ, ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ വില്‍ക്കുകയോ ചെയ്യില്ല എന്നാണ് രൂപീകരണ സമയത്ത് വാട്‌സാപ്പ് അറിയിച്ചത്. എന്നാല്‍ കമ്പനി ഫേസ്ബുക്ക് ഏറ്റെടുത്തതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഫേസ്ബുക്കിന്റെ ലാഭം മുഴുവന്‍ വാട്‌സ്ആപ്പില്‍ ചെലവിടേണ്ടി വരുന്നു എന്ന വിമര്‍ശനം നേരത്തെ ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, New Delhi, Whatsapp, Facebook, Advertisement, Featured, Foreign, Technology, Whatsaap going to add advertisements,