കാറിനുള്ളില്‍ അകപ്പെട്ട സഹോദരങ്ങളായ 3 കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ചു; കുട്ടികള്‍ അപകടത്തില്‍പെട്ട വിവരം അറിഞ്ഞത് 3 മണിക്കൂറിന് ശേഷം

 


ADVERTISEMENT

ഇഡോര്‍: (www.kvartha.com 25.05.2019) കാറിനുള്ളില്‍ അകപ്പെട്ട സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെള്ളിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. പൂനം (6), ബുള്‍ബുള്‍ (4), പ്രാതിക് (3) എന്നിവരാണ് മരിച്ചത്.


വീടിന് സമീപം ഒഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കുട്ടികള്‍ കയറുകയും പിന്നീട് തുറക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ ശ്വാസംമുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാറിന്റെ ഡോര്‍ ഓപ്പണാക്കി വെച്ചതുകൊണ്ട് കുട്ടികള്‍ക്ക് എളുപ്പത്തില്‍ അതിനകത്ത് കയറാന്‍ കഴിഞ്ഞുവെന്നും പോലീസ് പറയുന്നു.

കാറിനുള്ളില്‍ അകപ്പെട്ട സഹോദരങ്ങളായ 3 കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ചു; കുട്ടികള്‍ അപകടത്തില്‍പെട്ട വിവരം അറിഞ്ഞത് 3 മണിക്കൂറിന് ശേഷം

സംഭവം നടന്ന് മൂന്നുമണിക്കൂറിന് ശേഷം അതുവഴി വന്ന ഒരു വഴിപോക്കനാണ് കാറിനുള്ളില്‍ ചലനമില്ലാതെ കിടക്കുന്ന കുട്ടികളെ കണ്ടത്. ഉടന്‍ തന്നെ സമീപവാസികളെ വിളിച്ചുകൂട്ടി കാറിന്റെ ചില്ലു പൊളിച്ച് മൂവരേയും പുറത്തെടുക്കുകയായിരുന്നു.

അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത ഇഡോര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Three Kids Die of Suffocation After Getting Trapped Inside Car in Indore, Madhya pradesh, News, Local-News, Obituary, Accidental Death, hospital, Treatment, Child, Dead, Police, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia