SWISS-TOWER 24/07/2023

സൂറത്തില്‍ വന്‍ തീപിടുത്തം; അഗ്നിബാധയുണ്ടായത് ഇരുനില കെട്ടിടത്തില്‍; 20 വിദ്യാര്‍ഥികള്‍ മരിച്ചു, മരിച്ചവരിലേറെയും കെട്ടിടത്തില്‍ നിന്ന് ചാടിയവര്‍, നിരവധി പേര്‍ക്ക് പൊളളലേറ്റു, നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി, വീഡിയോ

 


അഹമ്മദാബാദ്: (www.kvartha.com 24.05.2019) ഗുജറാത്തിലെ സൂറത്തില്‍ ഇരുനില കെട്ടിടത്തില്‍ വന്‍ അഗ്നി ബാധ. 20 വിദ്യാര്‍ഥികള്‍ മരിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക് പൊളളലേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് സൂറത്തിലെ സര്‍താനയിലാണ് സംഭവം. സര്‍താനയിലെ തക്ഷശില കോംപ്ലക്‌സിലെ മൂന്നാമത്തേയും നാലാമത്തേയും നിലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളുടെ പരിശീലന കേന്ദ്രത്തിലാണ് തീപിടിച്ചത്.

വിദ്യാര്‍ത്ഥികള്‍ പരിശീലത്തിലേര്‍പ്പെട്ടിരിക്കെയാണ് കെട്ടിടത്തില്‍ തീ പടര്‍ന്നത്. സംഭവസമയം നിരവധി പേര്‍ കെട്ടിടത്തിലുണ്ടായതായാണ് വിവരം. തീയില്‍ നിന്ന് രക്ഷപ്പെടാന്‍ ചിലര്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി. ഇത്തരത്തില്‍ ചാടിയവരായിരുന്നു മരിച്ചവരിലേറെയും.

സൂറത്തില്‍ വന്‍ തീപിടുത്തം; അഗ്നിബാധയുണ്ടായത് ഇരുനില കെട്ടിടത്തില്‍; 20 വിദ്യാര്‍ഥികള്‍ മരിച്ചു, മരിച്ചവരിലേറെയും കെട്ടിടത്തില്‍ നിന്ന് ചാടിയവര്‍, നിരവധി പേര്‍ക്ക് പൊളളലേറ്റു, നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി, വീഡിയോ

കുട്ടികള്‍ താഴേക്ക് ചാടുന്നതിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാല് മൃതദേഹങ്ങള്‍ കെട്ടിടത്തില്‍ നിന്നും കണ്ടെടുത്തു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സംഭവത്തില്‍ നരേന്ദ്രമോദി ദു:ഖം രേഖപ്പെടുത്തി.




Keywords:  Video, National, News, Fire, Accident, Students, Death, Gujarath, Surat fire tragedy live updates: Death toll rises to 20.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia