» » » » » » » » » » » » » ശ്രീലങ്കയില്‍ ഇസ്ലാമോഫോബിയ പടരുന്നു; മുസലിംങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം; ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ശ്രീലങ്കന്‍ സര്‍ക്കാര്‍

കൊളംബോ: (www.kvartha.com 13.05.2019) കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ ശ്രീലങ്കയില്‍ ഇസ്ലാമോഫോബിയ പടരുന്നു. മുസ്ലീങ്ങള്‍ക്കെതിരെ വ്യാപക അതിക്രമങ്ങളാണ് രാജ്യത്തിന്റെ വിവിധ ബാഗങ്ങളിലായി അരങ്ങേറുന്നത്. ഇതേ തുടര്‍ന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയത്.

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായുണ്ടായ ചാവേറാക്രമണങ്ങള്‍ക്ക് പിന്നാലെ മുസ്ലീം വിഭാഗത്തിന് നേരെ വ്യാപകമായ ആക്രമണമാണ് ശ്രിലങ്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


കഴിഞ്ഞ ദിവസം ചിലാവില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഒരു വിഭാഗം ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ മുസ്ലീം വിഭാഗങ്ങളുടെ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചു വിട്ടിരുന്നു. ആക്രമണങ്ങളെത്തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. എന്നാല്‍ ഫേസ്ബുക്കിന്റെയും വാട്‌സ് ആപ്പിന്റേയും നിരോധനം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.


Keywords: World, News, Srilanka, Blast, Muslim, attack, Facebook, Whatsapp, Ban, Government, Social Network, Sri Lanka attacks: The ban on social media.

About Kvartha Epsilon

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal