കെ സി വേണുഗോപാല്‍ തിരക്കുകള്‍ മാറ്റിവെച്ച് തനിക്ക് വേണ്ടി പ്രചാരണത്തിനെത്തി; എന്നിട്ടും തോറ്റത് തന്റെ വ്യക്തിപരമായ തോല്‍വിയായി കാണുന്നു; പ്രവര്‍ത്തനത്തില്‍ പിഴവ് വന്നിട്ടില്ലെന്നാണ് വിശ്വാസമെന്നും ഷാനിമോള്‍ ഉസ്മാന്‍

 


ആലപ്പുഴ: (www.kvartha.com 24.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ 20 സീറ്റില്‍ 19ഉം യു ഡി എഫ് തൂത്തുവാരിയപ്പോള്‍ ആലപ്പുഴയില്‍ മാത്രം സീറ്റ് നഷ്ടപ്പെട്ടതിനെ കുറിച്ചുള്ള പ്രതികരണവുമായി ആലപ്പുഴയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍. സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് തരംഗം ഉണ്ടായപ്പോള്‍ ഒരു മണ്ഡലത്തില്‍ മാത്രം താന്‍ തോറ്റത് വ്യക്തിപരമായ തോല്‍വിയായി കാണുന്നുവെന്നായിരുന്നു ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഒരു പിഴവും വന്നതായി തനിക്ക് കാണാന്‍ കഴിയുന്നില്ല, വൈകി വന്നിട്ടും ഇത്ര വോട്ട് നേടാന്‍ കഴിഞ്ഞത് പ്രവര്‍ത്തനം കൊണ്ടുമാത്രമാണെന്നും ഷാനിമോള്‍ വ്യക്തമാക്കി.

കെ സി വേണുഗോപാല്‍ തിരക്കുകള്‍ മാറ്റിവെച്ച് തനിക്ക് വേണ്ടി പ്രചാരണത്തിനെത്തി; എന്നിട്ടും തോറ്റത് തന്റെ വ്യക്തിപരമായ തോല്‍വിയായി കാണുന്നു; പ്രവര്‍ത്തനത്തില്‍ പിഴവ് വന്നിട്ടില്ലെന്നാണ് വിശ്വാസമെന്നും ഷാനിമോള്‍ ഉസ്മാന്‍

കെ സി വേണുഗോപാല്‍ ദേശീയ തലത്തിലെ തിരക്കുകള്‍ മാറ്റി വച്ചും തനിക്ക് വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. ഇനി എല്ലാം നേതൃത്വം പരിശോധിക്കട്ടെയെന്നും ഷാനിമോള്‍ പറയുന്നു.

മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിലും യുഡിഎഫ് മുന്നിട്ടു നിന്നു. രണ്ട് മണ്ഡലത്തില്‍ പിറകോട്ട് പോയതാണ് ഷാനിമോളുടെ പരാജയത്തിന് കാരണമായത്. ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളില്‍ നിന്ന് കിട്ടിയ വോട്ടുകളാണ് ആരിഫിനെ തുണച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shanimol Usman about election result, Alappuzha, News, Lok Sabha, Election, Result, Trending, UDF, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia