റമദാനില്‍ രാത്രികാലത്ത് ഭക്ഷണശാലകള്‍ അടപ്പിക്കണമെന്ന് കാട്ടി കോഴിക്കോട് നഗരത്തില്‍ പോസ്റ്ററുകള്‍ ; സംഭവത്തില്‍ വ്യാപക പ്രതിഷേധം
May 8, 2019, 14:34 IST
കോഴിക്കോട്: (www.kvartha.com 08.05.2019) റമദാന്‍ മാസം പിറന്നതോടെ രാത്രി കാലത്ത് ഭക്ഷണശാലകള്‍ അടപ്പിക്കണമെന്ന് കാട്ടി കോഴിക്കോട് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് കടപ്പുറത്തെ സൗത്ത് ബീച്ച് മുതല്‍ കോതി പാലം വരെയുള്ള റോഡരികില്‍ പ്രത്യക്ഷപ്പെട്ട ബോര്‍ഡുകളിലാണ് റംസാന്‍ മാസത്തിലെ രാത്രി കച്ചവടം നിരോധിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടത്.
സംയുക്ത രാഷ്ട്രീയ പാര്‍ട്ടികളും പള്ളി കമ്മിറ്റികളും ആഹ്വാനം ചെയ്യുന്നതായുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. അതേസമയം ഇതിനെ എതിര്‍ത്തും അനുകൂലിച്ചും കേരളമാകെ ചര്‍ച്ച നടക്കുകയാണ്.
പോസ്റ്റില്‍ പറയുന്നത്;
'അറിയിപ്പ്: മുഖദാര്‍ മുഹമ്മദലി കടപ്പുറം മുതല്‍ കണ്ണംപറമ്പ് പള്ളിവരെയുള്ള ബീച്ച് റോഡിലെ രാത്രി ഭക്ഷണ സാധനങ്ങള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അടച്ചിട്ടത് പോലെ ഈ വര്‍ഷവും റംസാന്‍ മാസത്തില്‍ അടച്ചിട്ട് സഹകരിക്കുക'. എന്ന് സംയുക്ത രാഷ്ട്രീയ പാര്‍ട്ടികളും പള്ളി കമ്മിറ്റികളും.
റമദാന്‍ മാസത്തില്‍ രാത്രിയില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ഭക്ഷണ സ്ഥാപനങ്ങളെ ലക്ഷ്യം വച്ച് മറ്റ് സ്ഥലങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ ഒഴിവാക്കാനാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഇത്തരം ബോര്‍ഡുകള്‍ ഇവിടെ പ്രത്യക്ഷപ്പെട്ടത്. മുഖദാര്‍ ജുമാ മസ്ജിദ്, കണ്ണംപറമ്പ് ജുമാ മസ്ജിദ്, അറക്കല്‍തൊടി മൊയ്തീന്‍ പള്ളി എന്നീ മൂന്ന് പള്ളി കമ്മിറ്റികളുടെയും സി.പി.എം, കോണ്‍ഗ്രസ്, ലീഗ് എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റ് പ്രാദേശിക പാര്‍ട്ടികളുടെയും നേതൃത്വത്തിലാണ് തീരുമാനം.
റമദാന്‍ മാസത്തിലെ രാത്രി കച്ചവടത്തിന്റെ മറപിടിച്ച് നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിനാണ് കഴിഞ്ഞ വര്‍ഷം മൂന്ന് പള്ളി കമ്മിറ്റികളുടെ നേതൃത്വത്തില്‍ കച്ചവടം നിര്‍ത്തലാക്കാന്‍ തീരുമാനം എടുത്തത്. മുഖദാര്‍ മുഹമ്മദലി കടപ്പുറം മുതല്‍ കണ്ണംപറമ്പ് പള്ളിവരെയുള്ള ഭാഗത്ത് വര്‍ഷങ്ങളായി റമദാന്‍ മാസത്തില്‍ പകല്‍ ഭക്ഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാറില്ല. എന്നാല്‍ രാത്രിയില്‍ സജീവമാകുന്ന ഇവിടേക്ക് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള യാത്രക്കാരും എത്തും.
ഭക്ഷണം കഴിച്ച് ഇവിടെ തമ്പടിക്കുന്ന ഇത്തരം സംഘങ്ങള്‍ അര്‍ദ്ധരാത്രിയോടെ മദ്യപിച്ച് ബഹളമുണ്ടാക്കുകയും അടിപിടിയില്‍ എത്തുകയും ചെയ്യും. കച്ചവട കേന്ദ്രങ്ങളുടെ മറപിടിച്ച് മയക്കുമരുന്ന് വില്‍പനയും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും പള്ളി കമ്മിറ്റി അംഗങ്ങള്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് പള്ളി കമ്മിറ്റി രാത്രി കച്ചവടം ഒഴിവാക്കണമെന്ന് പറയുന്നത്. രാത്രി നിസ്്ക്കാരത്തിന് വരാതെ കച്ചവടത്തിലേക്ക് തിരിയുന്ന ചെറുപ്പക്കാരെ പള്ളിയിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യവുമുണ്ട്.
'വര്‍ഷത്തിലെ 11 മാസം കച്ചവടം ചെയ്യുന്നതിനെയും എതിര്‍ക്കുന്നില്ല. സാമൂഹ്യവിരുദ്ധരെ അകറ്റാനാണ് റമദാന്‍ മാസം കച്ചവടം ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നത്. കുട്ടികള്‍ വഴി തെറ്റരുത് എന്ന ഉദ്ദേശ്യം മാത്രം മുന്നില്‍ കണ്ടാണ് പള്ളി കമ്മിറ്റിയുടെ ഈ തീരുമാനം' എന്ന് പള്ളി കമ്മറ്റി അംഗമായ എന്‍.വി സാദത്ത് പറയുന്നു.
എന്നാല്‍ റമദാന്‍ കാലം കടകള്‍ അടച്ചിടുന്നതോടെ അന്നംമുട്ടുമെന്ന് ഇവിടുത്തെ കച്ചവടക്കാര്‍ പറയുന്നു. റമദാന്‍ മാസത്തില്‍ പകല്‍ കടകള്‍ തുറക്കാത്തതിനാല്‍ രാത്രിയിലെ കച്ചവടം മാത്രമാണ് ആശ്രയം. ഇത്തരം കച്ചവടങ്ങള്‍ കൊണ്ടു മാത്രം ജീവിക്കുന്നവരാണ് പലരും.
കഴിഞ്ഞ വര്‍ഷം കടകള്‍ അടച്ചിട്ടപ്പോള്‍ നോമ്പും പെരുന്നാളും കഴിഞ്ഞുകൂടാന്‍ ഏറെ പ്രയാസപ്പെട്ടു. ഇത് മുന്നില്‍ കണ്ട് കച്ചവടക്കാരെല്ലാം ചേര്‍ന്ന് കഴിഞ്ഞ മാസം 16ന് പള്ളി കമ്മിറ്റി മുഖേന പരാതി നല്‍കിയെങ്കിലും ഇത്തവണയും മാറ്റമുണ്ടായില്ല. പരാതി നല്‍കിയതിന്റെ രണ്ടാം ദിവസം മറ്റ് അറിയിപ്പുകളൊന്നുമില്ലാതെ റോഡ് സൈഡില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ പ്രശ്‌നം വന്നതോടെയാണ് രേഖാമൂലം മറുപടി നല്‍കാന്‍ പള്ളി കമ്മിറ്റി തയ്യാറായതെന്നും കച്ചവടക്കാര്‍ പറയുന്നു.
'രാത്രിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ തടയുന്നതിന് പകരം കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ് ചെയ്യുന്നത്. വാങ്ങി സൂക്ഷിച്ച സാധനങ്ങളെല്ലാം ഇതോടെ ഉപയോഗശൂന്യമാവും. വലിയ ബുദ്ധിമുട്ടിലേക്കാണ് ഇത് എത്തിക്കുന്നത്. കുടുംബം കഴിഞ്ഞ് കൂടാന്‍ തന്നെ വലിയ പ്രയാസമാവും' എന്ന കച്ചവടക്കാരിയായ സുഹറ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Protest against Ramadan cafe closures, Kozhikode, News, Religion, Poster, Warning, Food, Politics, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.