SWISS-TOWER 24/07/2023

വീണ്ടും പുരസ്‌കാരനിറവില്‍ സുഡാനി ഫ്രം നൈജീരിയ; മികച്ച സിനിമയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം സക്കരിയ ചിത്രത്തിന്

 


ADVERTISEMENT

കൊച്ചി: (www.kvartha.com 15.05.2019) മികച്ച സിനിമയ്ക്കുള്ള ഇത്തവണത്തെ പത്മരാജന്‍ പുരസ്‌കാരം സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്ക്. മലയാളികളുടെ പ്രിയതാരം സൗബിന്‍ ഷാഹിര്‍ നായകനായി പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ മലപ്പുറത്തിന്റെ നന്മയെയും കാല്‍പ്പന്ത് ആവേശത്തെയും വെള്ളിത്തിരയിലേക്ക് പകര്‍ത്തിയ ചിത്രമായിരുന്നു.

ഛായാഗ്രാഹകന്‍ സണ്ണി ജോസഫും, നിരൂപകന്‍ വിജയകൃഷ്ണനും സംവിധായകന്‍ സജിന്‍ ബാബുവും ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഇരുപതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

വീണ്ടും പുരസ്‌കാരനിറവില്‍ സുഡാനി ഫ്രം നൈജീരിയ; മികച്ച സിനിമയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം സക്കരിയ ചിത്രത്തിന്

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23ന് തിയേറ്ററുകളിലെത്തിയ ചിത്രം പ്രമേയം കൊണ്ടും സംവിധാനവും കഥാപാത്രങ്ങളുടെ അഭിനയതികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം തിയേറ്ററുകളിലും വന്‍വിജയമായിരുന്നു. സംസ്ഥാന ചലചിത്രമേളയിലെ അഞ്ചുപുരസ്‌കാരങ്ങളടക്കം നിരവധി പുരസ്‌കാരങ്ങളാണ് ചിത്രം ഇതിനോടകം വാരിക്കൂട്ടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Cinema, Entertainment, Award, Sudani From Nigeria, Pathmarajan Award for 'Sudani from Nigeria'
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia