» » » » » » » » » » പി ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കാന്‍ നവമാധ്യമങ്ങളില്‍ മുറവിളി

തലശേരി: (www.kvartha.com 28.05.2019) വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ തോറ്റ പി ജയരാജനെ വീണ്ടും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കണമെന്ന ആവശ്യവുമായി സാമൂഹിക മാധ്യമങ്ങളില്‍ അനുഭാവികളുടെ മുറവിളി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്നും മത്സരിക്കാനാണ് പി ജയരാജന്‍ സ്ഥാനമൊഴിഞ്ഞത്.

തെരഞ്ഞെടുപ്പില്‍ തോറ്റ ജയരാജനെ സെക്രട്ടറി പദവിയിലേക്ക് വീണ്ടും കൊണ്ടുവരണമെന്ന ആവശ്യമാണ് യുവാക്കള്‍ ഉന്നയിക്കുന്നത്. അഭിപ്രായ സര്‍വേ രൂപത്തിലാണ് സിപിഎം അനുഭാവികളുടെ ഫേ്‌സ്ബുക്ക് ഗ്രൂപ്പുകളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചാരണം നടക്കുന്നത്. ഇതിനിടെ പുതിയതായി രൂപീകരിക്കുന്ന കേരള ബാങ്കിന്റെ ചെയര്‍മാനായി ജയരാജനെ നിയമിക്കണമെന്ന തരത്തിലുള്ള പ്രചാരണവും സാമൂഹിക മാധ്യമങ്ങളില്‍ നടന്നിരുന്നു.


എന്നാല്‍ ഈ പ്രചരണങ്ങളെക്കെ ജയരാജന്‍ നിഷേധിച്ചു. ഇതെല്ലാം പാര്‍ട്ടി വിരുദ്ധകേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്ത വാര്‍ത്തകളാണെന്നാണ് ജയരാജന്റെ വിശദീകരണം. പാര്‍ട്ടി ബന്ധുക്കളിലും ജനങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. ഇതു തിരിച്ചറിഞ്ഞ് ജാഗ്രത പുലര്‍ത്തണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ജയരാജന്‍ അഭ്യര്‍ഥിച്ചു. ഏത് വാര്‍ത്തയും അതിന്റെ നിജസ്ഥിതി മനസിലാക്കി മാത്രമേ പ്രതികരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാവൂ എന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.


Keywords: Kerala, News, Kannur, P Jayarajan, Social Network, Parliament, CPM, Politics, Opinion survey for P Jayarajan as Kannur Dist Secretary.
< !- START disable copy paste -->

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal