» » » » » » » » മന്ത്രി കെ കെ ഷൈലജ ടീച്ചറുടെ സമയബന്ധിത ഇടപെടല്‍ കാരണം പുതുജീവന്‍ ലഭിച്ച കുട്ടി ചികിത്സയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങി

കൊച്ചി: (www.kvartha.com 16.05.2019) ഹൃദ്രോഗത്തെ തുടര്‍ന്ന് പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കൊച്ചി ലിസി ആശുപത്രിയില്‍ എത്തിച്ച ഒരു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിന്റെ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം കുട്ടി നാട്ടിലേക്ക് മടങ്ങി.

കുഞ്ഞിന്റെ മാതൃ സഹോദരന്‍ മന്ത്രി കെ കെ ഷൈലജ ടീച്ചറുടെ ഫെയ്‌സ്ബുക്ക് പേജില്‍ കുഞ്ഞിന്റെ ചികിത്സ സഹായമാവശ്യപ്പെട്ട് പോസ്റ്റിടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മന്ത്രി ഇവരെ നേരിട്ട് വിളിച്ച് കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ലിസി ആശുപത്രിയില്‍ സൗജന്യ ചികിത്സ ഒരുക്കുകയുമായിരുന്നു.

കുഞ്ഞിന്റെ ഹൃദയത്തില്‍ നിന്നും ശ്വാസകോശത്തിലേക്കുള്ള കുഴല്‍ സ്റ്റെന്റ് ഉപയോഗിച്ച് വികസിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തത് ആറുമാസത്തിന് ശേഷം രണ്ടാം ഘട്ട സര്‍ജറി നടത്തുമെന്നും ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോ. എഡ്വിന്‍ ഫ്രാന്‍സിസ് പറഞ്ഞു. കുഞ്ഞിന്റെ ചികിത്സക്കായി സമയബന്ധിതമായി ഇടപെട്ട ആരോഗ്യമന്ത്രിയോടും ഡോക്ടര്‍മാരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് കുഞ്ഞിന്റെ മാതാവ് ജംഷീല പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: Kerala, News, Ministers, Health Minister, Child, Treatment, Newborn Baby successfully undergo treatment at Kochi hospital after  Intervention of minister KK Shailaja.

About kvartha web

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal