Follow KVARTHA on Google news Follow Us!
ad

ദാഖിലിയ ഗവര്‍ണറേറ്റില്‍ വീടിന് തീപിടിച്ച് മാതാവും 2 മക്കളും വെന്തുമരിച്ചു

ദാഖിലിയ ഗവര്‍ണറേറ്റില്‍ വീടിന് തീപിടിച്ച് മാതാവും രണ്ട് മക്കളും വെന്തുമരിച്ചു. സ്വദേശി World, News, Muscat, House, Fire, Dies, Child, Mother, Mother and 2 child dies in house fire.
മസ്‌കത്ത്: (www.kvartha.com 31.05.2019) ദാഖിലിയ ഗവര്‍ണറേറ്റില്‍ വീടിന് തീപിടിച്ച് മാതാവും രണ്ട് മക്കളും വെന്തുമരിച്ചു. സ്വദേശി വനിതയും മക്കളുമാണ് മരിച്ചത്. ബഹ്ല വിലായത്തിലെ ജബ്രീന്‍ മേഖലയിലെ വീട്ടില്‍ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.

തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതെ അണക്കാന്‍ സാധിച്ചെങ്കിലും വീടിനകത്ത് കുടുങ്ങിയവരെ രക്ഷിക്കാന്‍ സാധിക്കാത്തതാണ് മരണകാരണം. സംഭവത്തില്‍ അന്വേഷണം നടത്തിവരുകയാണെന്ന് സിവില്‍ ഡിഫന്‍സ് പൊതുഅതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു.

FILE PHOTO


Keywords: World, News, Muscat, House, Fire, Dies, Child, Mother, Mother and 2 child dies in house fire.

< !- START disable copy paste -->