നാലുമാസം പ്രായമുള്ള മകള്‍ക്ക് പാലു കൊടുത്തശേഷം മടങ്ങിയെത്താമെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്നിറങ്ങിയ അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെടുത്തത് പമ്പയാറ്റില്‍ നിന്ന്

 


മാവേലിക്കര: (www.kvartha.com 11.05.2019) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ അധ്യാപികയെ പമ്പയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര കല്ലുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രജിത (39)യെയാണ് മാന്നാര്‍ പരുമല പന്നായി പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. തകഴി ഗവ യു പി സ്‌കൂള്‍ അധ്യാപികയായിരുന്നു രജിത. നടുവേദനയെ തുടര്‍ന്നാണ് ചികിത്സയ്ക്കായി രജിതയെ ആശുപത്രിയിലെത്തിച്ചത്. നാലുമാസം പ്രായമുള്ള മകള്‍ക്ക് പാലു കൊടുത്തശേഷം മടങ്ങിയെത്താമെന്ന് പറഞ്ഞ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ആശുപത്രിയില്‍ നിന്ന് ഇറങ്ങിയതായി ജീവനക്കാര്‍ പറയുന്നു. ഉച്ചയ്ക്ക് ഭക്ഷണം നല്‍കാന്‍ എത്തിയപ്പോള്‍ രജിതയെ കാണാനില്ല എന്ന വിവരം ജീവനക്കാര്‍ അറിയുന്നത്. ഫോണില്‍ വിളിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഭര്‍ത്താവിനെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

നാലുമാസം പ്രായമുള്ള മകള്‍ക്ക് പാലു കൊടുത്തശേഷം മടങ്ങിയെത്താമെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്നിറങ്ങിയ അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെടുത്തത് പമ്പയാറ്റില്‍ നിന്ന്


രജിതയുടെ ഫോണ്‍ മാന്നാര്‍ പന്നായി ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിലാണ് ശനിയാഴ്ച ഉച്ചയോടെ മൃതദേഹം പമ്പയാറ്റില്‍ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ സുജിത്താണ് രജിതയുടെ ഭര്‍ത്താവ്.നാലു മാസം മാത്രം പ്രായമായ കുഞ്ഞും മകള്‍ ദേവനന്ദയുമാണ് മക്കള്‍. കൊല്ലം ചവറ കൊറ്റംകുളങ്ങര പ്ലാവിളയില്‍ വീട്ടില്‍ ശിവരാമപിള്ള-സുഭദ്രാമ്മ ദമ്ബതികളുടെ മകളാണ് രജിത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mavelikkara, Kerala, News, Daughter, hospital, Teacher, Dead Body, Pampa, school, Phone call, Police, Missing girl found murdered in private hospital, The body is in the pampa
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia