സൗദി എയര്‍ലൈന്‍സില്‍ നഗ്‌നത വെളിപ്പെടുത്തിയ മലയാളി അറസ്റ്റില്‍, പാന്റ്‌സ് അഴിച്ച് കാട്ടിയത് വിമാനത്തിലെ കാബിന്‍ ക്രൂ ജീവനക്കാരിക്ക് മുന്നില്‍

 


ന്യൂഡല്‍ഹി: (www.kvartha.com 28.05.2019) സൗദി എയര്‍ലൈന്‍സില്‍ നഗ്‌നത വെളിപ്പെടുത്തിയ മലയാളി അറസ്റ്റിലായി. വിമാനത്തിലെ കാബിന്‍ ക്രൂ ജീവനക്കാരിക്ക് മുന്നില്‍ പാന്റ്‌സ് അഴിച്ച് കാട്ടിയ കോട്ടയം സ്വദേശി അബ്ദുല്‍ ഷാഹിദ് ഷംസുദ്ദീന്‍(24) ആണ് അറസ്റ്റിലായത്. ജിദ്ദയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന സൗദി എയര്‍ലൈന്‍സിലാണ് സംഭവം.

വിമാനത്തില്‍ വെച്ച് സിഗരറ്റ് വലിക്കരുതെന്ന് ആവശ്യപ്പെട്ട ജീവനക്കാരിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും പ്രശ്‌നമുണ്ടാക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതി സഹപ്രവര്‍ത്തകരെ വിളിച്ചു. ഇതോടെയാണ് ഇയാള്‍ പാന്റ്‌സ് താഴ്ത്തി അശ്ലീലമായി പെരുമാറിയത്.

ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയതോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ നടപടികള്‍ക്കായി ഇയാള്‍ ഡല്‍ഹി പോലീസിന് കൈമാറി. ഇയാള്‍ക്കെതിരെ കേസെടുത്തു.

Keywords:  World, News, Saudi Airlines, Youth, Malayalees, Air Plane, Police, Case, Arrested, Accused, Kerala Man Aboard Saudi Flight Unzips In Front Of Woman Crew, Detained.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia