» » » » » » » » » » » » പെരിയ ഇരട്ടക്കൊല; സിപിഎം നേതാക്കളുടെ അറസ്റ്റ് സിപിഎം-ക്രൈംബ്രാഞ്ച് ഒത്തു കളിയും നാടകവുമാണെന്ന് കാസര്‍കോട് ഡിസിസി

പെരിയ: (www.kvartha.com 15.05.2019) പെരിയ ഇരട്ടക്കൊലയില്‍ ഗൂഡാലോചനയിലും തെളിവു നശിപ്പിക്കുന്നതിലും പ്രത്യക്ഷ പങ്കാളിത്തം വഹിച്ച ഏരിയാ സെക്രട്ടറി മണികണ്ഠനെയും ലോക്കല്‍ സെക്രട്ടറി ബാലക്യഷ്ണനെയും നിസ്സാര വകുപ്പുകളിട്ട് അറസ്റ്റ് ചെയ്തത്  സിപിഎം-ക്രൈംബ്രാഞ്ച് ഒത്തു കളിയും നാടകവുമാണെന്നും ഇതിങ്ങനെ വെച്ചു പൊറുപ്പിക്കാനാകില്ലെന്നും ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍.

പാര്‍ട്ടി ഓഫീസില്‍ തയ്യാറാക്കിയ തിരക്കഥ പ്രകാരം പ്രതിപട്ടികയും വകുപ്പുകളും നിശ്ചയിക്കുന്ന അന്വേഷണ പ്രഹസനമാണ് െ്രെകംബ്രാഞ്ച് നടത്തുന്നത്. ജനമന:സ്സാക്ഷിയെ ഞെട്ടിച്ച അപൂര്‍വത്തില്‍ അപൂര്‍വ്വമായ ഇരട്ടക്കുരുതിയെ എത്ര ലാഘവത്തോടെയാണ് െ്രെകംബ്രാഞ്ച് കാണുന്നതെന്നതിന്റെ തെളിവാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെളിയിക്കുന്നത്. ഒരേ സമയം ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തുകയും ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം നടത്തുകയും ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥന്റെ മേലുള്ള കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ തെളിവാണ്. ജാമ്യഹര്‍ജി പരിഗണിക്കവെ അന്വേഷണ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ട് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയത് നിയമലോകത്ത് കേട്ട് കേള്‍വിയില്ലാത്ത സംഭവമാണ്.


സിബിഐ അന്വേഷണത്തിനുള്ള ഹര്‍ജി ഹൈക്കോടതി 25ന് പരിഗണിക്കാനിരിക്കെ കോടതിയെ തെറ്റിദ്ധരിപ്പിക്കാനായി സിപിഎം നേതാക്കളുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും നാണംകെട്ട നാടകമാണ് നടക്കുന്നത്. വമ്പന്‍ സ്രാവുകളെ രക്ഷിക്കാന്‍ സംസ്ഥാന തലത്തില്‍ സിപിഎം പോലീസ് നടത്തിയ ഗൂഡാലോചനയാണ് പുറത്ത് വരുന്നത്. പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് കൈ കഴുകാന്‍ നോക്കിയ സിപിഎം നേതാക്കള്‍ പ്രതിക്കൂട്ടിലെത്തുമ്പോള്‍ ജനകീയമായും നിയമപരമായും നേരിടുമെന്ന് പറയുന്നത് പരിഹാസ്യമാണ്. യുഡിഎഫ് ഗൂഡാലോചനടത്തിയാല്‍ സിപിഎം ഏരിയാ സെക്രട്ടറിയെ കൊലക്കേസില്‍ പ്രതികളാക്കുന്ന പോലീസ് സംവിധാനമാണോ പിണറായി വിജയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കണമെന്നും ഹക്കീം ആവശ്യപ്പെട്ടു.

Keywords: Kerala, News, Murder, Investigates, DCC, Kasaragod, Police, Case, CPM, Crime Branch, Kasargod DCC alleges Periya Murder case investigation is merely drama.

About Kvartha Epsilon

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal