പുത്തന്‍ ഓഫറുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്; 999 രൂപ മുതല്‍ പറന്നു തുടങ്ങാം, അന്താരാഷ്ട്ര യാത്രാ നിരക്ക് 3,499 രൂപ മുതല്‍, ഓഫര്‍ ലഭ്യമാകുന്നത് ഈ വ്യാഴാഴ്ച, മെയ് 27 മുതല്‍ സെപ്റ്റംബര്‍ 28 വരെ യാത്ര പ്രയോജനപ്പെടുത്താം

 


മുംബൈ: (www.kvartha.com 15.05.2019) പുത്തന്‍ ഓഫറുകളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് രംഗത്ത്. വമ്പന്‍ ഡിസ്‌കൗണ്ട് നിരക്കാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത് 999 രൂപയ്ക്കാണ്. അന്താരാഷ്ട്ര ടിക്കറ്റുകള്‍ 3499 രൂപ മുതലാണ് ലഭ്യമാവുക.

പുത്തന്‍ ഓഫറുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്; 999 രൂപ മുതല്‍ പറന്നു തുടങ്ങാം, അന്താരാഷ്ട്ര യാത്രാ നിരക്ക് 3,499 രൂപ മുതല്‍, ഓഫര്‍ ലഭ്യമാകുന്നത് ഈ വ്യാഴാഴ്ച, മെയ് 27 മുതല്‍ സെപ്റ്റംബര്‍ 28 വരെ യാത്ര പ്രയോജനപ്പെടുത്താം
ബജറ്റ് എയര്‍ലൈന്‍സ് ആയ ഇന്‍ഡിഗോ ആകെ 10 ലക്ഷം സീറ്റുകളാണ് നിലവില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ മാറ്റിവച്ചിരിക്കുന്നത്. ഈ വ്യാഴാഴ്ച ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നത്. മെയ് 27 മുതല്‍ സെപ്തംബര് 28 വരെയുള്ള യാത്രകള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഇന്‍ഡിഗോയുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Mumbai, News, Airlines, Discount, Budget, Mobile, Application, Website, Indigo airlines introduced new offers and lowest ticket price
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia