ഡെല്‍ഹിയില്‍ നിന്നും മിലാനിലേക്കുള്ള യാത്രാമധ്യേ ഇന്ത്യക്കാരന്‍ മരിച്ചു; വിമാനം അടിയന്തിരമായി അബുദാബിയില്‍ ഇറക്കി

 


അബുദാബി: (www.kvartha.com 15.05.2019) ഡെല്‍ഹിയില്‍ നിന്ന് ഇറ്റലിയുടെ തലസ്ഥാനമായ മിലാനിലേക്കുള്ള യാത്രാ മധ്യേ ഇന്ത്യാക്കാരന്‍ മരിച്ചു. അല്‍ഇറ്റാലിയ വിമാനത്തില്‍ വെച്ചാണ് ഇന്ത്യക്കാരന്‍ മരിച്ചത്. ഇതേതുടര്‍ന്ന് വിമാനം അടിയന്തിരമായി അബുദാബിയില്‍ ഇറക്കി. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

രാജസ്ഥാന്‍ സ്വദേശിയായ കൈലാഷ് ചന്ദ്ര സെയ്‌നി (52) ആണ് മരിച്ചത്. മകന്‍ ഹീരാലാല്‍ സെയ്‌നിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഹീരാലാലും പിതാവിനൊപ്പം ഇറ്റലിയിലേക്ക് പോകുകയായിരുന്നു. എന്നാല്‍ ഇരുവരെയും കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ഡെല്‍ഹിയില്‍ നിന്നും മിലാനിലേക്കുള്ള യാത്രാമധ്യേ ഇന്ത്യക്കാരന്‍ മരിച്ചു; വിമാനം അടിയന്തിരമായി അബുദാബിയില്‍ ഇറക്കി

മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസി വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അബുദാബിയിലെ ആരോഗ്യവിഭാഗം മൃതദേഹം നാട്ടിലെത്തിക്കാനായി അതിവേഗത്തില്‍ തന്നെ മരണ സര്‍ട്ടിഫിക്കറ്റും നല്‍കി. മഫ്റഖ് ആശുപത്രിയിലേക്ക് മാറ്റിയ ചന്ദ്ര സെയ്‌നിയുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അബുദാബിയില്‍ നിന്നും മകന്‍ ഹീരാലാലിനൊപ്പം ബുധനാഴ്ച നാട്ടിലേക്ക് പുറപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indian passenger travelling to Milan dies mid-flight; forces emergency landing in the UAE, Abu Dhabi, News, Gulf, Dead Body, Dead, Flight, Embassy, Hospital, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia