മരണാനന്തര ചടങ്ങുകള്‍ക്ക് പോയനേരം വീട് കുത്തിത്തുറന്ന് 75 പവന് ആഭരണങ്ങള്‍ കവര്‍ന്നു
May 31, 2019, 18:21 IST
കായംകുളം: (www.kvartha.com 31.05.2019) മരണാനന്തര ചടങ്ങുകള്‍ക്ക് പോയനേരം വീട് കുത്തിത്തുറന്ന് 75 പവന് ആഭരണങ്ങള്‍ കവര്‍ന്നു. ആലപ്പുഴ വള്ളികുന്നത്താണ് സംഭവം. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. ഇലിപ്പിക്കുളം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് വന്‍കവര്‍ച്ച നടന്നത്.
വ്യാഴാഴ്ച വൈകുന്നേരം മരിച്ച ജ്യേഷ്ഠന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് പോയതായിരുന്നു വീട്ടുകാര്‍. ഈ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. മറ്റു വാതിലുകളുടെയും അലമാരകളുടെയും താക്കോല്‍ വീട്ടില്‍ വെച്ചാണ് പോയത്. വെള്ളിയാഴ്ച പുലര്‍ച്ചെ കുടുംബം തിരിച്ചെത്തിയപ്പോഴാണ് വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. വള്ളികുന്നം പോലീസും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തി.

Keywords: Kerala, News, Robbery, House, Gold, Police, Case, House robbery in Alappuzha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.