» » » » » » 38ന്റെ നിറവിലും മധുരപ്പതിനേഴിന്റെ മെയ് വഴക്കം. ആരാധകരുടെ മാദകറാണിക്ക് 38ആം പിറന്നാള്‍; കരണ്‍ജിത് കൗറില്‍ നിന്നും മേനിയഴകിന്റെ പര്യായമായ സണ്ണി ലിയോണിലേക്കുള്ള പ്രയാണമറിയാം

മുംബൈ:(www.kvartha.com 13/05/2019) ആരാധകരുടെ പ്രിയ താരം സണ്ണി ലിയോണിന് 38ാം പിറന്നാള്‍. സിക്ക് - പഞ്ചാബി മാതാപിതാക്കള്‍ക്ക് 1981 മേയ് 13നു ജനിച്ച കരണ്‍ജിത് കൗറില്‍ നിന്നും സണ്ണി ലിയോണിലേക്കുള്ള 38 വര്‍ഷങ്ങള്‍ക്കിടെ നീലചിത്ര നടിയായും ബോളിവുഡ് നടിയായും തിളങ്ങി. കാനഡയിലെ ഒന്‍ടേറിയോ പ്രവിശ്യയിലെ സാര്‍ണിയ എന്ന പട്ടണത്തിലാണ് സണ്ണി ജനിച്ചത്.

News, Mumbai, National, Entertainment, Happy Birthday Sunny Leone; Karenjit Kaur Vohra to Sunny Leone

കരണ്‍ജിത്ത് കൗര്‍ വോറ എന്നായിരുന്നു യഥാര്‍ത്ഥ പേര്. അച്ഛന്‍ ടിബറ്റില്‍ ജനിച്ച് ഡല്‍ഹിയില്‍ വളര്‍ന്ന ആളായിരുന്നു. അമ്മ ഹിമാചല്‍ പ്രദേശിലെ സിറാമൗര്‍ സ്വദേശിയും. സണ്ണി ലിയോണിന്റെ അമ്മ 2008 ല്‍ മരണപ്പെട്ടിരുന്നു. ചെറുപ്പത്തില്‍ കായികവിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സണ്ണി ലിയോണിന്റെ ഇഷ്ട കായിക ഇനം ഹോക്കി ആയിരുന്നു.

ഒരു കത്തോലിക് സ്‌കൂളിലാണ് സണ്ണി ലിയോണ്‍ പഠിച്ചത്. 16ആം വയസിലാണ് ആദ്യമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് മറ്റൊരു സ്‌കൂളിലെ ബാസ്‌കറ്റ്‌ബോള്‍ കളിക്കാരനുമായാണ് ആദ്യം ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. നീലചിത്രങ്ങളില്‍ അഭിനയിക്കുന്നതിനു മുമ്പേ, ജെര്‍മ്മന്‍ ബേക്കറിയായ ജെഫി ലൂബിലും, പിന്നീട് ടാക്‌സ് ആന്‍ഡ് റിട്ടയര്‍മെന്റ് സംരംഭത്തിലും ജോലി ചെയ്തിരുന്നു. നഴ്‌സിങ്ങ് ആയിരുന്നു സണ്ണി ലിയോണിന്റെ പ്രൊഫഷന്‍. കരണ്‍ജിത് കൗര്‍ പ്രയപൂര്‍ത്തി ആയ ശേഷം തന്റെ സിനിമ പ്രവേശനത്തോടെയാണ് സണ്ണി ലിയോണ്‍ എന്ന നാമം തെരഞ്ഞെടുക്കുന്നത്.

2003 ല്‍ പെന്ത്ഹൗസ് മാഗസിന്‍ 'പെന്തൗസ് പെറ്റ് ഓഫ് ദ ഇയര്‍' ആയി സണ്ണി ലിയോണിനെ പ്രഖ്യാപിച്ചു. തുടര്‍ന്ന് 2005 ല്‍ ആദം ആന്‍ഡ് ഈവ് തങ്ങളുടെ വെസ്റ്റ് കോസ്റ്റിന്റെ ഇന്റര്‍നെറ്റ് വില്‍പന പ്രതിനിധിയായും നിയമിച്ചു. ഇതേസമയം മൂന്ന് വര്‍ഷത്തെ കരാറില്‍ വിവിഡ് എന്റര്‍ടൈമെന്റുമായി കരാറില്‍ ഒപ്പിട്ടു. കരാര്‍ അടിസ്ഥാനത്തില്‍ സ്വവര്‍ഗ്ഗ സംഭോഗ ശീലമുള്ള സ്ത്രീയായി അഭിനയിക്കലായിരുന്നു റോള്‍. 2005 ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. Virtual Vivid Girl Sunny Leone എന്ന രണ്ടാമത്തെ സിനിമയോടെ സണ്ണി ലിയോണ്‍ എന്ന പേര് കൂടുതല്‍ പേരറിഞ്ഞു.

അതിനിടെ വിവിഡ് എന്റര്‍ടൈമെന്റുമായി ചേര്‍ന്ന് നിരവധി ചിത്രങ്ങള്‍ പുറത്തിറക്കി. ആദ്യമായി സണ്ണി ലിയോണ്‍ ഒരു ആണിനൊപ്പം ക്യാമറയ്ക്ക് മുമ്പിലെത്താന്‍ തീരുമാനമായത് ആ കരാറിലൂടെയായിരുന്നു. മാറ്റ് ഇറിക്‌സണ്‍ ആയിരുന്നു നായകനായെത്തിയത്. ആ ചിത്രത്തിലെ അഭിനയത്തിലൂടെ 2009ലെ എ വി എന്‍ ബെസ്റ്റ് ആക്ട്രസ് അവാര്‍ഡിനും അര്‍ഹയായി.

അതിനിടെ 2009 ഓഗസ്റ്റില്‍ സണ്ണി ലിയോണ്‍ സ്വന്തം സ്റ്റുഡിയോ തുറന്നു. ജീവിത പങ്കാളിയായ ഡാനിയേല്‍ വെബ്ബറുമായി ചേര്‍ന്ന് സണ്‍ലസ്റ്റ് പിച്ചേഴ്‌സ് എന്ന സംരംഭത്തിനാണ് തുടക്കം കുറിച്ചത്. പിന്നീട് സണ്ണി ലിയോണ്‍ കഥ എഴുതി, സംവിധാനം ചെയ്ത അശ്ലീല ചിത്രങ്ങള്‍ വിവിഡ് എന്റര്‍ടൈമെന്റ് വിതരണം ചെയ്യുകയും ചെയ്തു. 2012 വരെ താരം ഈ രംഗത്ത് തുടര്‍ന്നു. അതിനിടെ 2011 ല്‍ സംഗീതഞ്ജനായ ഡേവിഡ് വെബ്ബറെ വിവാഹം കഴിച്ചു.

പിന്നീട് ബോളിവുഡിലേക്ക് എത്തിയ താരം ഐറ്റം ഡാന്‍സറായും അഭിനേത്രിയായും നിറഞ്ഞുനിന്നു. അവസാനമായി മലയാള ചിത്രമായ മധുര രാജയില്‍ മമ്മൂട്ടിക്കൊപ്പം ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പൂജ ബട്ടിന്റെ ജിസം 2 വിലൂടെയാണ് 2012ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2013 ല്‍ ജാക്‌പോട്ട്, 2014 ല്‍ രാഗിണി എംഎംഎസ്2, 2015 ല്‍ ഏക് പെഹലി ലീല എന്നീ സൂപ്പര്‍ ചിത്രങ്ങളും തീയറ്ററിലെത്തി.

സിനിമയ്ക്ക് പുറത്തും താരമാണ് സണ്ണി ലിയോണ്‍. സാമൂഹിക കാരുണ്യ പ്രവര്‍ത്തനത്തിനും അവര്‍ സമയം കണ്ടെത്തുന്നു. ലോസ് ആഞ്ചല്‍സില്‍ നടത്തിയ റോക് ആന്‍ഡ് റോള്‍ എന്ന പരിപാടിയിലൂടെ സമാഹരിച്ച പണം അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിക്ക് കൈമാറിയിരുന്നു. ഇതിന് പുറമേ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്ന ക്യാമ്പയിനും മറ്റും നേതൃത്വവും നല്‍കിയും വാര്‍ത്തകളില്‍ ഇടംപിടിച്ചു. നിഷ, നോഹ്, ആഷര്‍ എന്നീ മൂന്ന് മക്കളുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Entertainment, Happy Birthday Sunny Leone; Karenjit Kaur Vohra to Sunny Leone

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal