വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്: മുഖ്യപ്രതിയായ അഭിഭാഷകന്‍ ഡിആര്‍ഐ മുമ്പാകെ കീഴടങ്ങി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 31.05.2019) വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അഭിഭാഷകന്‍ കീഴടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി അഡ്വ. എം ബിജുവാണ് കീഴടങ്ങിയത്. കൊച്ചിയിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലജിന്‍സ് (ഡിആര്‍ഐ) മുമ്പാകെയാണ് ബിജു കീഴടങ്ങിയത്.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങുമെന്ന് ബിജുവിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കവേ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം ഹൈകോടതിയെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകനാണ് ബിജു. പല തവണ ഇയാള്‍ ഗള്‍ഫില്‍ നിന്ന് സ്വര്‍ണം കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം 200 കിലോ സ്വര്‍ണം ഇതുവരെ കടത്തിയതായാണ് സ്ഥീരികരിച്ചത്.

Keywords:  Kerala, News, Airport, Gold, Smuggling, Accused, Surrender, Gold smuggling case: Adv. Biju surrendered.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia