നടുറോഡില്‍ മകളെ ഉപദ്രവിക്കുന്നത് തടഞ്ഞ പിതാവിനെ മര്‍ദ്ദിച്ചുകൊന്നു

ന്യൂ ഡല്‍ഹി: (www.kvartha.com 13.05.2019) നടുറോഡില്‍ മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് തടഞ്ഞ പിതാവിനെ മര്‍ദ്ദിച്ചുകൊന്നു. രാജ്യതലസ്ഥാനമായ ന്യൂ ഡല്‍ഹിയിലെ ബാസിദാപൂരില്‍ തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. ദ്രുവ് ത്യാഗിയാണ് കൊല്ലപ്പെട്ടത്.

റോഡിലൂടെ നടന്നുപോകുന്നതിനിടെ ദ്രുവിനെയും മകളേയും റോഡില്‍വച്ച് ഒരു സംഘം യുവാക്കള്‍ വളയുകയായിരുന്നു. ഇതിനിടയില്‍ മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാക്കളുമായി ദ്രുവ് തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീട് വീട്ടിലേക്ക് മടങ്ങിയ ദ്രുവ് പ്രശ്‌നം പരിഹരിക്കുന്നതിനായി അദ്ദേഹത്തിന്റെ മകനെയും കൂട്ടി യുവാക്കളുടെ അടുത്ത് പോയി. എന്നാല്‍ പ്രശ്‌നം പരിഹരിക്കുന്നതിന് പകരം യുവാക്കള്‍ ഇരുവരേയും ക്രകൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ദ്രുവ് കൊല്ലപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ മകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.Keywords: National, News, Murder, Father, News, Daughter, Son, Injured, Youth, Father killed for preventing youngsters from harassing his daughter.

Previous Post Next Post