കടപുഴകി കോണ്‍ഗ്രസ്; ബിജെപിയുടെ സംഹാരതാണ്ഡവം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍; മുന്‍നിര എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം പ്രവചിക്കുന്നു; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അറിയാം

 


ന്യൂ ഡല്‍ഹി:  (www.kvartha.com 19.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി ഭരണം നിലനിര്‍ത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. ടൈംസ് നൗവാണ് എന്‍ഡിഎയ്ക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിച്ചിരിക്കുന്നത്. 306 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് ടൈംസ് നൗ പ്രവചിച്ചിരിക്കുന്നത്. റിപ്പബ്ലിക്ക് ടിവി, ടുഡേയ്‌സ് ചാണക്യ, ന്യൂസ് നേഷന്‍, ന്യൂസ് എക്‌സ് തുടങ്ങിയ മുന്‍നിര എക്‌സിറ്റ് പോളുകളെല്ലാം രാജ്യത്ത് ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് പ്രവചിക്കുന്നു.

ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ 11നാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ഞായറാഴ്ച്ച ആറ് മണിയോടെയാണ് അവസാനഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. 59 മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്.

ടൈംസ് നൗ
എന്‍ഡിഎ -306
യുപിഎ -132
മറ്റുള്ളവര്‍ -104

റിപ്പബ്ലിക്ക് ടിവി
എന്‍ഡിഎ -305
യുപിഎ -124
മറ്റുള്ളവര്‍ -113

ടുഡേയ്‌സ് ചാണക്യ
എന്‍ഡിഎ -340
യുപിഎ -70
മറ്റുള്ളവര്‍ -133

ന്യൂസ് നേഷന്‍

എന്‍ഡിഎ -290
യുപിഎ -126
മറ്റുള്ളവര്‍ -138

ന്യൂസ് എക്‌സ്

എന്‍ഡിഎ -298
യുപിഎ -118
മറ്റുള്ളവര്‍ -126

ന്യൂസ് 18
എന്‍ഡിഎ-336
യുപിഎ- 82
മറ്റുള്ളവര്‍-124

എബിപി

എന്‍ഡിഎ-267
യുപിഎ- 127
മറ്റുള്ളവര്‍-148
കടപുഴകി കോണ്‍ഗ്രസ്; ബിജെപിയുടെ സംഹാരതാണ്ഡവം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍; മുന്‍നിര എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം പ്രവചിക്കുന്നു; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അറിയാം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Election, Trending, EXIT-POLL, Exit poll results are out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia