ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടപടി ആരംഭിച്ചു; പി വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ അനധികൃത തടയണയിലെ വെള്ളം ഒഴുക്കി വിടുന്നു, തടയണ നിര്‍മ്മിച്ചത് പരിസ്ഥിതി ദുര്‍ബല പ്രദേശത്ത്, പി വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വെള്ളം എത്തിച്ചത് ഇവിടെ നിന്നും

 


മലപ്പുറം: (www.kvartha.com 17.05.2019) മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ വെള്ളം നീക്കം ചെയ്ത് തുടങ്ങി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ പി വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലാണ് അനധികൃത തടയണയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടപടി ആരംഭിച്ചു; പി വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ അനധികൃത തടയണയിലെ വെള്ളം ഒഴുക്കി വിടുന്നു, തടയണ നിര്‍മ്മിച്ചത് പരിസ്ഥിതി ദുര്‍ബല പ്രദേശത്ത്, പി വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വെള്ളം എത്തിച്ചത് ഇവിടെ നിന്നും

വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് കളക്ടര്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയതാണ്. ഇവിടെ പാറയുടെ മുകളില്‍ വെള്ളം കെട്ടി നിര്‍മ്മിച്ച പാര്‍ക്ക് അപകടമുയര്‍ത്തുന്നതാണ്. പാര്‍ക്ക് സ്ഥിതിചെയ്യുന്നത് കക്കാടം പൊയ്യില്‍ മേഖലയിലാണ്. ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പട്ടികയിലെ അപകട സാധ്യത കൂടിയ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ഇത്. പാര്‍ക്കുമായി ബന്ധപ്പെട്ട തടയണയിലെ വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കി കളയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Malappuram, High Court, Dam, MLA, Lok Sabha, Water, Amusement Park, Boats, District Collector, Draining the water from illegal check dam of pv anver's uncle
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia