തെരഞ്ഞെടുപ്പിലെ കനത്ത പരാജയം; രാജിയിലുറച്ച് രാഹുല്‍, ആദ്യം എതിര്‍ത്ത സോണിയയും പ്രിയങ്കയും ഒടുവില്‍ രാഹുലിന്റെ തീരുമാനത്തെ അംഗീകരിച്ചു; പുതിയ പ്രസിഡന്റ് ആരായിരിക്കും? രാഹുല്‍ എന്ത് സ്ഥാനം വഹിക്കുമെന്നതും ഉദ്യോഗജനകമാകുന്നു

 


ന്യൂഡല്‍ഹി: (www.kvartha.com 27.05.2019) ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ പദം രാജിവെക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. നേരത്തെ രാജി സന്നദ്ധത അറിയിച്ച രാഹുലിനെ മാതാവ് സോണിയ ഗാന്ധിയും സഹോദരി പ്രിയങ്കയും മറ്റു നേതാക്കളും ഇടപെട്ട് പിന്തിരിപ്പിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജി വെക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ച് നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. അതിനിടെ രാഹുലിന്റെ തീരുമാനത്തില്‍ ആദ്യം എതിര്‍പ്പറിയിച്ച സോണിയ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഇപ്പോള്‍ രാഹുലിന്റെ തീരുമാനത്തെ പിന്തുണക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

തെരഞ്ഞെടുപ്പിലെ കനത്ത പരാജയം; രാജിയിലുറച്ച് രാഹുല്‍, ആദ്യം എതിര്‍ത്ത സോണിയയും പ്രിയങ്കയും ഒടുവില്‍ രാഹുലിന്റെ തീരുമാനത്തെ അംഗീകരിച്ചു; പുതിയ പ്രസിഡന്റ് ആരായിരിക്കും? രാഹുല്‍ എന്ത് സ്ഥാനം വഹിക്കുമെന്നതും ഉദ്യോഗജനകമാകുന്നു

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ട് പിസിസികള്‍ രാഹുലിന് കത്തയക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും കെ സി വേണുഗോപാലും രാഹുലിനെ കണ്ടു.

രാഹുല്‍ഗാന്ധിക്ക് പകരം പ്രിയങ്കാഗാന്ധിയുടെ പേര് നിര്‍ദേശിച്ചെങ്കിലും രാഹുല്‍ ഇതിനെ എതിര്‍ത്തിരുന്നു. ഇതിനുപിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷനായി ഗാന്ധി കുടുംബത്തില്‍പ്പെട്ടവര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമൂല മാറ്റമുണ്ടായേ പറ്റൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി.

എന്തായാലും പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വരെ മാത്രമേ രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനത്ത് തുടരുകയുള്ളൂവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'Don't fall for rumours': Congress on news of Rahul Gandhi's resignation,New Delhi, News, Politics, Lok Sabha, Election, Congress, Rahul Gandhi, Sonia Gandhi, Resignation, National, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia