സഞ്ചാരികളെ ജാഗ്രതെ... അപകടക്കെണിയൊരുക്കി മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ച്

 


തലശ്ശേരി: (www.kvartha.com 29.05.2019) ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായ മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ച് അവഗണനയില്‍. 10 ഓളം ലൈഫ് ഗാര്‍ഡുമാര്‍ ജോലിക്കു വേണ്ട സ്ഥലത്താണ് നാലുപേരായി ചുരുങ്ങി ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷയില്ലാതെ മാറിയത്. ആറു കിലോമീറ്ററോളം നീളമുള്ള ഡ്രൈവിങ് ബീച്ചില്‍ നിലവിലുള്ള ലൈഫ് ഗാര്‍ഡുമാര്‍ തികയാത്ത അവസ്ഥയാണ്. നട്ടുച്ചവെയിലത്തും ഉപ്പ് കാറ്റേറ്റും ജോലി ചെയ്തു കഴിയുമ്പോള്‍ ഗാര്‍ഡുമാര്‍ അവശത നേരിടുകയാണ്.

അപകട സാധ്യതയുള്ള ഘട്ടത്തിലും സഞ്ചാരികളുടെ ജീവന്‍ രക്ഷിക്കേണ്ട നിര്‍ദേശങ്ങള്‍ നല്‍കി രക്ഷകരാകുന്ന ലൈഫ് ഗാര്‍ഡുമാരുടെ കുറവ് നികത്താന്‍ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ നയപടി ഉണ്ടായിട്ടില്ല. വിദേശികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. 2007 വരെ ബീച്ചില്‍ 10 ഓളം ഗാര്‍ഡുമാര്‍ ഉണ്ടായിരുന്നു. ഇതാണ് നിലവില്‍ നാലായി ചുരുങ്ങിയിരിക്കുന്നത്. നിലവിലെ അംഗബലം കൂട്ടാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെതിരെ പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക്  ആക്ഷേപം ഉണ്ട്.

സഞ്ചാരികളെ ജാഗ്രതെ... അപകടക്കെണിയൊരുക്കി മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ച്

ഭക്ഷണം കഴിക്കാനോ വസ്ത്രം മാറാനോ സാകര്യമില്ലാത്ത അവസ്ഥയാണ് ഇവിടെയുള്ളതെന്ന് ഗാര്‍ഡുമാര്‍ പറയുന്നത്. ജീവന്‍ രക്ഷാ ഉപകരങ്ങള്‍ വരെ ചില ഘട്ടങ്ങളില്‍ ഇല്ലാത്ത അവസ്ഥയാണ്. ഒരു ചെറിയ കുടുസുമുറിയാണ് ഗാര്‍ഡുമാരുടെ ആകെയുള്ള അടിസ്ഥാന സൗകര്യം. നീണ്ടുകിടക്കുന്ന ബീച്ചില്‍ യാത്ര ചെയ്യാന്‍ വിനദോസഞ്ചാര വകുപ്പിന്റെ വാഹനം ഇല്ലാത്തതും ഗാര്‍ഡുമാരുടെ ദുരിതം ഇരട്ടിക്കുകയാണ്. ഇത്രയും നീളമുള്ള ബീച്ചില്‍ സഞ്ചാരികളെ നിയന്ത്രിക്കാന്‍ നടന്നു പോകേണ്ട ഗതികേടിലാണെന്നും ഇവര്‍ പറയുന്നു.

നിരവധി വാഹനങ്ങളാണ് ബീച്ചില്‍ ഉല്ലാസ യാത്രയ്ക്കായി എത്തുന്നത്. ഇവിടെ അപകടങ്ങളും പതിവാണ്. വൈകുന്നേരങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി മുഴപ്പിലങ്ങാട് പ്രദേശം മാറിയെന്നും ആക്ഷേപമുണ്ട്. മയക്കുമരുന്നു വിപണനവും ബീച്ച് കേന്ദ്രീകരിച്ച് സജീവമാണ്. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ നാല് ലൈഫ് ഗാര്‍ഡുമാര്‍ക്ക് കഴിയാത്ത അവസ്ഥയാണ്. ബീച്ചിനോട് ചേര്‍ന്നുകിടക്കുന്ന കാടുനിറഞ്ഞ പ്രദേശങ്ങളില്‍ നായശല്യവും രൂക്ഷമാണ്. കണ്ണൂര്‍ വിമാനത്താവളം വന്നതോടുകൂടി ബീച്ച് കൂടുതല്‍ ശ്രദ്ധാകേന്ദ്രമായി മാറ്റാന്‍ കഴിയുമെന്നിരിക്കെയാണ് അധികൃതരുടെ ഈ അനാസ്ഥ.

Keywords:  Kerala, News, Driving, Thalassery, Travel & Tourism, Dangerous situation in Muzhuppilangad driving beach.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia