» » » » » » » » » » » ഇനിയാരും കളിയാക്കണ്ട! സിപിഎം ദേശീയ പാര്‍ട്ടി തന്നെ; പദവി നിലനിര്‍ത്താന്‍ കമ്മീഷന്റെ ഇളവ് വേണ്ട; ദേശീയ പാര്‍ട്ടി പദവിക്കുള്ള മാനദണ്ഡം കൈവരിച്ചു

തിരുവനന്തപുരം: (www.kvartha.com 24.05.2019) സിപിഎം ദേശീയ പാര്‍ട്ടി തന്നെ. നഷ്ടപ്പെട്ടുപോകുമായിരുന്ന ദേശീയപാര്‍ട്ടി പദവി സിപിഎം തിരിച്ചുപിടിച്ചു. ഇനി പദവി നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇളവ് ആവശ്യമില്ല. 2016ന് ശേഷം ദേശീയപാര്‍ട്ടി പദവി നഷ്ടമായ സിപിഎം കമ്മീഷന്‍ നല്‍കിയ ഇളവിന്റെ ബലത്തില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ രണ്ട് സീറ്റില്‍ വിജയിച്ചതോടുകൂടിയാണ് ദേശീയ പാര്‍ട്ടിക്ക് വേണ്ട മാനദണ്ഡം സിപിഎം കൈവരിച്ചത്.


ദേശീയ പാര്‍ട്ടി പദവി ലഭിക്കാന്‍ പ്രധാനമായും മൂന്ന് മാനദണ്ഡങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.

1. ഒടുവില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ (ലോക്‌സഭ/സംസ്ഥാന നിയമസഭ) നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സാധുവായ വോട്ടിന്റെ ആറുശതമാനമെങ്കിലും കരസ്ഥമാക്കണം. കൂടാതെ, ആ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും സംസ്ഥാനത്തോ, സംസ്ഥാനങ്ങളില്‍ നിന്നോ ലോക്‌സഭയിലേക്ക് കുറഞ്ഞത് നാല് അംഗങ്ങളെയെങ്കിലും വിജയിപ്പിക്കണം.

2. ഒടുവില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൊത്തം ലോക്‌സഭ സീറ്റിന്റെ (543) രണ്ടുശതമാനത്തില്‍ (11 അംഗങ്ങള്‍) കുറയാത്ത അംഗങ്ങള്‍ വിജയിച്ചിരിക്കണം. അവര്‍ മൂന്നില്‍ കുറയാതെ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം.

3. നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരം.

ഇതില്‍ മൂന്നാമത്തെ നിബന്ധനയുടെ ബലത്തിലാണ് സിപിഎം ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തുന്നത്. 2029 വരെ ഇതുതുടരും. അതേസമയം ഇടതുപക്ഷത്തെ മറ്റൊരു പാര്‍ട്ടിയായ സിപിഐയുടെ ദേശീയപാര്‍ട്ടി പദവി നഷ്ടമായെങ്കിലും 2021 ലായിരിക്കും ഇത് പ്രാബല്യത്തിലാകുക.


Keywords: Kerala, News, Politics, CPM, Election Commission, Election, Lok Sabha, Result, Trending, CPM Recovered National party status.

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal