SWISS-TOWER 24/07/2023

വയനാട്ടില്‍ കര്‍ഷകന്റെ ആത്മഹത്യയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വയനാട് എംപി രാഹുല്‍ ഗാന്ധി അയച്ച കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 31.05.2019) വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് അയച്ച കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. കര്‍ഷകപ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒപ്പം നില്‍ക്കണമെന്നായിരുന്നു രാഹുലിന് മുഖ്യമന്ത്രിയുടെ മറുപടി. സംഭവത്തില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. കര്‍ഷക കടങ്ങള്‍ക്ക് സംസ്ഥാനം ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

പനമരം പഞ്ചായത്തിലെ വി ദിനേഷ് കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് രാഹുലിന്റെ കത്ത്. ദിനേഷ് കുമാറിന്റ് വിധവ സുജാതയുമായി താന്‍ ഫോണില്‍ സംസാരിച്ചെന്നും വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും, വിഷമവും കൊണ്ടാണ് ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് അവര്‍ പറഞ്ഞതായും രാഹുല്‍ കത്തില്‍ പറഞ്ഞു.

വയനാട്ടില്‍ കര്‍ഷകന്റെ ആത്മഹത്യയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വയനാട് എംപി രാഹുല്‍ ഗാന്ധി അയച്ച കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

മരിച്ച ദിനേഷ് കുമാറിന്റെ വീട്ടുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ അടുത്തമാസം എഴ്, എട്ട് തിയ്യതികളില്‍ വയനാട് സന്ദര്‍ശിക്കും.


Keywords:  Kerala, News, Rahul Gandhi, Wayanad, MPs, Chief Minister, Pinarayi vijayan, Farmers, Suicide, Letter, CM replayed for Rahul Gandhi.

< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia