എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ശൈലി സിപിഎം മാറ്റണം; മോദി തരംഗം കേരളത്തില്‍ ഉണ്ടാകാത്തത് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മലയാളികള്‍ക്ക് ധാരണയില്ലാത്തതിനാലെന്ന് വി മുരളീധരന്‍, കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് കൊണ്ട് വികസന കാര്യങ്ങളില്‍ കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കും
May 31, 2019, 11:40 IST
ന്യൂഡല്‍ഹി: (www.kvartha.com 31.05.2019) എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ശൈലിയാണ് സിപിഎം കേരളത്തില്‍ നടപ്പിലാക്കുന്നതെന്നും അത് ആദ്യം അവര്‍ അവസാനിപ്പിക്കണമെന്നും കേന്ദ്ര സഹമന്ത്രി വി മുളരീധരന്‍. എതിര്‍സ്ഥാനാര്‍ത്ഥിയെ പോലും വധിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ് സിപിഎം, എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന സിപിഎം ശൈലി അവസാനിപ്പിച്ചാല്‍ മാത്രമേ കൊലപാതക രാഷ്ട്രീയം അവസാനിക്കുകയുള്ളൂ എന്നും വി മുരളീധരന്‍ പറഞ്ഞു.
കേന്ദ്ര മന്ത്രി എന്ന നിലയില്‍ കേരളത്തിന്റെ വികസന കാര്യങ്ങള്‍ സംരക്ഷിക്കുമെന്നും ദേശീയപാതാ വികസനത്തില്‍ ഉണ്ടായ ആശയക്കുഴപ്പം പരിഹരിച്ചുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയില്‍ സംഘടനാ തലത്തില്‍ പ്രശ്‌നങ്ങളില്ലെന്നും ഗ്രൂപ്പിസം ഉണ്ട് എന്നത് മാധ്യമസൃഷ്ടിയാണെന്നും മുരളീധരന്‍ വ്യക്തമാക്കി. രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മലയാളികള്‍ക്ക് ധാരണയില്ലാത്തതാണ് മോദി തരംഗം കേരളത്തില്‍ ആഞ്ഞടിക്കാത്തതിന്റെ കാരണം, ശബരിമല വിഷയം കൂടുതല്‍ വോട്ടുകള്‍ നല്‍കിയെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞില്ല. ന്യൂനപക്ഷങ്ങളെ കൂടുതലായി ആകര്‍ഷിച്ചാല്‍ മാത്രമേ വിജയം ഉറപ്പിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭയില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിട്ടാണ് വി മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയായാണ് മുരളീധരന്‍ പാര്‍ലമെന്റില്‍ എത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, V.Muraleedaran, BJP, New Delhi, CPM, Minister, Narendra Modi, Maharashtra, Rajya Sabha, central minister v muraleedharan against cmp attacks

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.