നിസ്‌ക്കരിക്കാന്‍ പഠിപ്പിച്ചത് പിതാവിന്റെ ഉമ്മ; വെളിപ്പെടുത്തലുമായി മലയാളത്തിന്റെ പ്രിയനടി അനു സിത്താര

നിസ്‌ക്കരിക്കാന്‍ പഠിപ്പിച്ചത് പിതാവിന്റെ ഉമ്മ; വെളിപ്പെടുത്തലുമായി മലയാളത്തിന്റെ പ്രിയനടി അനു സിത്താര

കൊച്ചി: (www.kvartha.com 17.05.2019) തന്നെ നിസ്‌ക്കരിക്കാന്‍ പഠിപ്പിച്ചത് അച്ഛന്റെ ഉമ്മയാണെന്നും പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ താന്‍ മുസ്ലിം ആണെന്നും വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയനടി അനു സിത്താര. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനു സിത്താര ഇക്കാര്യം വെളിപ്പെടുത്തിയത്.

'അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമായിരുന്നു. ഞാന്‍ ജനിച്ച ശേഷമാണ് അമ്മ വീട്ടുകാരുടെ പിണക്കം മാറിയത്. വിഷുവും ഓണവും റമദാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കും. പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലിം ആണ്. അച്ഛന്റെ ഉമ്മ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്, നോമ്പും എടുക്കാറുണ്ട്' - അഭിമുഖത്തില്‍ അനു സിത്താര പറയുന്നു.

Anu Sithara explain about Muslim connection, Kochi, News, Religion, Cinema, Actress, Ramadan, Entertainment, Kerala

അനുവിന്റേതായി ഈ വര്‍ഷം നിരവധി ചിത്രങ്ങളാണ് റിലീസിംഗിന് ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം മാമാങ്കമാണ് ഇതില്‍ പ്രധാനം. ടൊവീനോയ്ക്കൊപ്പം ആന്‍ഡ് ദ് ഓസ്‌കര്‍ ഗോസ് ടുവിലും ദിലീപിന്റെ കൂടെ ശുഭരാത്രിയിലും അനു സിത്താര നായികയായി എത്തുന്നു. 'ആന്‍ഡ് ദ് ഓസ്‌കര്‍ ഗോസ് ടു' ജൂണ്‍ 21 ന് തിയേറ്ററുകളിലെത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Anu Sithara explain about Muslim connection, Kochi, News, Religion, Cinema, Actress, Ramadan, Entertainment, Kerala.
ad